കേരളത്തിലെ നിക്ഷേപപദ്ധതിയില്‍ നിന്നു കിറ്റെക്‌സ് പിന്‍മാറരുതെന്ന് എം.എ.യൂസഫലി

ദുബായ് :കേരളത്തിലെ നിക്ഷേപപദ്ധതിയില്‍ നിന്നു കിറ്റെക്‌സ് പിന്‍മാറരുതെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി. സര്‍ക്കാരും കിറ്റെക്‌സ് അധികൃതരും ചര്‍ച്ച നടത്തി സമവായത്തിലെത്തണമെന്നും യൂസഫലി അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ടു കിറ്റക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബുമായി സംസാരിക്കും. ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികള്‍ കേരളത്തിനു പുറത്തു പോകുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥനയെന്നും യൂസഫലി അബുദാബിയില്‍ പറഞ്ഞു.
Your comment?