ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ദുബായ് :ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്.
വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ തീരുമാനം. യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിലുള്ള അവ്യക്തത പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാക്കുന്നു.
Your comment?