അടൂര്‍ ടൗണിന് മധ്യഭാഗത്തും, ബൈപ്പാസിനോടു ചേര്‍ന്നും വ്യാപക നിലംനികത്തല്‍ ;നിയമം ലംഘിച്ച് നികത്താന്‍ ഒത്താശ ചെയ്ത് പോലീസ് അധികാരികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും

അടൂര്‍: ടൗണിന് മധ്യഭാഗത്തും ബൈപ്പാസിനോടു ചേര്‍ന്നും വ്യാപകനിലം നികത്തല്‍. നിയമം ലംഘിച്ച് നികത്താന്‍ ഒത്താശ ചെയ്യുന്നത് ഉന്നത പൊലീസ് അധികാരികളും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യുവും നിയന്ത്രണങ്ങളുമൊക്കെ നിലനില്‍ക്കുമ്പോഴാണ് യഥേഷ്ടം വയല്‍ മണ്ണടിച്ച് നികത്തുന്നത്.
ബൈപ്പാസില്‍ 35 സെന്റിലാണ് കഴിഞ്ഞ മാസങ്ങളില്‍ മണ്ണ് അടിച്ചു നികത്തിയിരിക്കുന്നത്. നേരത്തേ നിലമായിരുന്ന സ്ഥലം നിയമപ്രകാരം പുരയിടമാണെന്ന് പറഞ്ഞാണ് ഇവിടെ മണ്ണ് അടിച്ചത്. നിലമായാലും പുരയിടമായാലും വീട് നിര്‍മിക്കാന്‍ വേണ്ടി മാത്രമേ മണ്ണെടുക്കാനോ നികത്താനോ കഴിയൂവെന്നാണ് നിയമം. ഇതിന് മൈനിങ് ആന്‍ഡ് ജിയോളജിയുടെയും റവന്യൂ വകുപ്പിന്റെയും അനുവാദവും നിയമപ്രകാരമുള്ള പാസും വേണം. ഇതൊന്നുമില്ലാതെയാണ് 35 സെന്റില്‍ മണ്ണ് അടിച്ചിരിക്കുന്നത്.
ഇതേ പോലെ ശാലോം സര്‍വീസ് സെന്ററിന് എതിര്‍വശത്തായി ഓലപ്പന്തല്‍ ഹോട്ടലിന് പിന്നില്‍ വന്‍വയല്‍ നികത്തല്‍ നടക്കുന്നുണ്ട്. യാതൊരു അനുവാദവും ഇതിന് ലഭിച്ചിട്ടില്ല. പുലര്‍ച്ചെയാണ് ഇവിടെ മണ്ണടിക്കുന്നത്. രാത്രികാല കര്‍ഫ്യു നിലനില്‍ക്കുമ്പോഴാണ് ലോഡ് കണക്കിന് മണ്ണ് ഇവിടേക്ക് എത്തിക്കുന്നത്. വഴിനീളെ പൊലീസുണ്ടെങ്കിലും തടയാറില്ല.
Your comment?