ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-ഷാര്‍ജ പ്രതിദിന സര്‍വീസ് അടുത്തമാസം ഒന്നിന് പുനരാരംഭിക്കും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-ഷാര്‍ജ പ്രതിദിന സര്‍വീസ് അടുത്തമാസം ഒന്നിന് പുനരാരംഭിക്കും. ഖത്തര്‍ സമയം ഉച്ചയ്ക്ക് 2.35ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 4.45ന് ഷാര്‍ജയിലെത്തും.
തിരികെ വൈകിട്ട് 5.55ന് പുറപ്പെടുന്ന വിമാനം ദോഹയില്‍ വൈകിട്ട് 6.05ന് എത്തും. ഡ്രീം ലൈനര്‍ വിമാനങ്ങളാകും സര്‍വീസ് നടത്തുക. അടുത്തമാസം അവസാനത്തോടെ 140 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 1,200 സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Your comment?