ഖത്തറില്‍ വിമാനയാത്രക്കാര്‍ക്ക് റാന്‍ഡം പരിശോധന

ദോഹ: ഖത്തറിലെത്തുന്ന യാത്രക്കാരില്‍ ഏതാനും പേരെ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. നിരീക്ഷണത്തില്‍ കണ്ടെത്തുന്ന ഇവരെ മെഡിക്കല്‍ ടീമുകള്‍ സൗജന്യ ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയമാക്കും. യാത്രയ്ക്കു മുന്‍പ് നടത്തിയ പിസിആര്‍ ടെസ്റ്റിനു പുറമേയാണ് ഈ റാന്‍ഡം പരിശോധന.
നിമിഷങ്ങള്‍ മാത്രം വേണ്ടിവരുന്ന പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങാം. പിസിആര്‍ റിപ്പോര്‍ട്ട് വരുംവരെ ഇഹ്‌തെറാസ് ആപ് സ്റ്റാറ്റസ് പച്ച ആയിരിക്കും. എസ്എംഎസ് വഴി 24 മണിക്കൂറിനകം ഫലം അറിയിക്കും. പോസിറ്റീവ് ആണെങ്കില്‍ തുടര്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും.
ഖത്തറിലേക്കു വരാന്‍ യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ ഐസിഎംആര്‍ ലാബുകളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ഇതിന്റെ പ്രിന്റ് കരുതുകയും വേണം.
ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ബുക്ക് ചെയ്ത ഹോട്ടല്‍ ക്വാറന്റീന്‍ രേഖ, ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ്, വിമാനത്താവളത്തില്‍ നിന്നു ലഭിക്കുന്ന അണ്ടര്‍ടേക്കിങ്, ഹെല്‍ത്ത് അസസ്‌മെന്റ് ഫോറം എന്നിവയുടെയും പ്രിന്റ് കരുതണം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം.
Your comment?