‘ലുലു’വിലേയ്ക്ക് പ്രവേശനം ‘ഗ്രീന്‍ പാസു’ള്ളവര്‍ക്ക് മാത്രം

അബുദാബി: ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ മാളുകളിലേയ്ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകളിലേയ്ക്കും അധികൃതര്‍ നിര്‍ദേശിച്ച ‘ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം. ഈ മാസം 15മുതല്‍ നിബന്ധന ബാധകമാക്കുമെന്നു മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു.
കൂടാതെ പ്രവേശന കവാടത്തില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ അല്‍ ഹൊസന്‍ ആപ്പ് പരിശോധിച്ച് ഗ്രീന്‍ പാസ് ഉറപ്പുവരുത്തും. അനാവശ്യ കാലതാമസമോ ഉപഭോക്താക്കള്‍ക്ക് അസൗകര്യമോ ഇല്ലാതിരിക്കാന്‍ ഗ്രീന്‍ പാസ് വേഗത്തിലും ഫലപ്രദമായും പരിശോധിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംഘത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ പാസ് ലഭ്യമാക്കാനായി മാള്‍ പരിസരത്ത് സൗജന്യ പിസിആര്‍ പരിശോധന നടത്തുന്നതിനായി ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നതായും നന്ദകുമാര്‍ വ്യക്തമാക്കി.
Your comment?