യാസ് ചുഴലിക്കാറ്റ് : ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

Editor
file image

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. കേരളത്തെ നേരിട്ട് ബാധിക്കില്ല.

ബുധനാഴ്ച പശ്ചിമബംഗാള്‍-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും.

26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരംമുതല്‍ എറണാകുളംവരെയുള്ള ഏഴ് ജില്ലകള്‍ക്കും 25-ന് തിരുവനന്തപുരംമുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകള്‍ക്കും മഞ്ഞമുന്നറിയിപ്പ് നല്‍കി. 26-ന് കൊല്ലംമുതല്‍ പാലക്കാടുവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരെന്ന് ഇന്നറിയാം

സംസ്ഥാനത്തെ റോഡിലെ കുഴി ആപ്പില്‍ അറിയിക്കാം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015