5:32 pm - Saturday November 24, 9184

പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരെന്ന് ഇന്നറിയാം

Editor

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരെന്ന് ഇന്നറിയാം. ഇന്ന് രാത്രിയ്ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയില്‍ നിന്നുണ്ടാകും. എം എല്‍ എമാരില്‍ ഭൂരിപക്ഷവും വി ഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയടക്കം ചില നേതാക്കള്‍ രമേശ് ചെന്നിത്തലക്കായി നില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തില്‍ സോണിയ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടില്ല. രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സോണിയ തേടിയതായാണ് വിവരം. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്നാണ് ഉമ്മന്‍ചാണ്ടിയുടേതടക്കം നിലപാട്. എന്നാല്‍ ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാന്‍ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോള്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷി നേതാക്കള്‍ പറയുന്നത്. വാദപ്രതിവാദങ്ങളിലൂടെ നിയമസഭയ്ക്കകത്ത് ഇടതുപക്ഷത്തിന് എന്നും തലവേദന സൃഷ്ടിച്ചിട്ടുള്ള സതീശന്‍ നേതൃസ്ഥാനത്തു വന്നാല്‍ പുതിയ സര്‍ക്കാരിനു മുന്നില്‍ പുതിയ പ്രതിപക്ഷവും അണിനിരക്കും. ചെറുപ്പക്കാരുടെ ഒരു നിരതന്നെ പ്രതിപക്ഷത്തുണ്ട്. അവരെ നയിക്കാന്‍ ചെറുപ്പക്കാരനായ ഒരാളെന്ന നിലയിലാണ് സതീശനു പ്രസക്തിയേറുന്നത്.

പറവൂരില്‍നിന്ന് അഞ്ചാംതവണയും മിന്നുന്ന ജയം സ്വന്തമാക്കിയ സതീശന്‍, നിയമസഭയ്ക്കകത്തും പുറത്തും സി പി എമ്മിന്റെ കണ്ണിലെ കരടാണ്. തെളിവുകള്‍ സഹിതം ഭരണപക്ഷത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ പതിവ് ശൈലി.

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം തളളി എ വിഭാഗത്തിലെ മൂന്ന് എം എല്‍ എമാര്‍ സതീശനെ പിന്തുണച്ചു. അവരുടെ കൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം മാത്രമാണ് നോക്കുന്നതെങ്കില്‍ സതീശന്‍ പ്രതിപക്ഷ നേതാവാകുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസായതിനാല്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

യാസ് ചുഴലിക്കാറ്റ് : ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ