സംസ്ഥാനത്തെ റോഡിലെ കുഴി ആപ്പില്‍ അറിയിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതിയറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
റോഡ് മെയിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റം (ആര്‍.എം.എം.എസ്.) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്. ജൂണ്‍ ഏഴുമുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാകും.
ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ട എന്‍ജിനിയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെത്തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
Your comment?