കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രാര്‍ഥനയ്ക്കായി കൂട്ടംകൂടി: പത്തനംതിട്ടയില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു: സഭയുടെ അധിപന്‍ പാസ്റ്റര്‍ ബിനുവിനെ ഒഴിവാക്കിയാണ് കേസ്

Editor

പത്തനംതിട്ട: ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കുട്ടംകൂടി പ്രാര്‍ത്ഥന നടത്തിയതിന് പെന്തക്കോസ് വിശ്വാസികളായ 11 പേരെ പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട-ഓമല്ലൂര്‍ റോഡരുകില്‍ മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്തായുള്ള കെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ ഇവര്‍ പ്രാര്‍ഥനയ്ക്കായി കൂട്ടം ചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു. പാസ്റ്റര്‍ ബിനു വാഴമുട്ടം എന്നയാള്‍ നയിക്കുന്ന എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റേതായിരുന്നു പ്രാര്‍ഥന. പാസ്റ്റര്‍ ബിനുവിനെ ഒഴിവാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ഉന്നത രാ്ഷ്ട്രീയക്കാരുമായി ഇയാള്‍ക്കുള്ള ബന്ധമാണ് അറസ്റ്റ് ഒഴിവാകാന്‍ കാരണമെന്നാണ് വിശദീകരണം.

പിറവന്തൂര്‍, അരുവാപ്പുലം, കൊടുമണ്‍, കുമ്പഴ, കുളനട, അയിരൂര്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര തുടങ്ങി വിവിധയിടങ്ങളില്‍ നിന്ന് യുവാക്കളായവര്‍ ഇവിടെ എത്തി പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടുകയായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയിരുന്നു. അന്ന് വിവരമറിഞ്ഞ് എത്തിയ ഓമല്ലൂര്‍ പിഎച്ച്സിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഇവര്‍ വിരട്ടിയോടിച്ചിരുന്നു. അന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരാതി പറഞ്ഞിട്ടും പൊലീസ് എത്തിയിരുന്നില്ലെന്ന് പറയുന്നു. ഞായറാഴ്ച രാവിലെ സമീപവാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് തങ്ങളെ വിരട്ടിയ കാര്യവും പൊലീസിന്റെ നിലപാടും അവര്‍ തുറന്നു പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടും ആരും അന്വേഷണത്തിന് വന്നില്ല. ഒടുവില്‍ നാട്ടുകാര്‍ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു സംഘം ഓടിയെത്തി 11 പേരെ കസ്റ്റഡിയില്‍ എടുത്തത്.

പൊലീസ് സംഘം എത്തുമ്പോള്‍ ഇവിടെ പ്രാര്‍ഥന നടക്കുകയും അത് ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യുകയുമായിരുന്നു. ഓണ്‍ലൈന്‍ സംപ്രേഷണം തടസപ്പെടാതിരിക്കാന്‍ പൊലീസ് സംഘം കാത്തു നിന്നു. അതിന് ശേഷമാണ് 11 പേരെയും കസ്റ്റഡിയില്‍ എടുത്തത്. അപ്പോഴും പ്രധാന പാസ്റ്ററായ ബിനു വാഴമുട്ടത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ പൊലീസ് തയാറായിരുന്നില്ല. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം എസ്പിക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും ഈ സഭയില്‍പ്പെട്ടവര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിരുന്നു. പാസ്റ്റര്‍ ബിനു വാഴമുട്ടത്തിനെതിരേ അന്ന് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തം നിലയില്‍ പാസ് അടിച്ച് വാഹനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെന്ന പേരില്‍ കുറേപ്പേരെ ഇറക്കി വിട്ടു. ഇവരെയും പൊലീസ് പിടികൂടി കേസെടുത്തു. ഒടുവില്‍ ആശുപത്രികള്‍ക്ക് വെന്റിലേറ്റര്‍ വിതരണം എന്ന പേരില്‍ ഇയാള്‍ അന്നത്തെ കലക്ടര്‍ പിബി നൂഹിനെ സമീപിക്കുകയായിരുന്നു. ഈ സഭയ്ക്കെതിരേ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പാസ്റ്ററിന്റെ ഡ്രൈവര്‍ ആയിരുന്ന ചെറു്പ്പക്കാരന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ ഇയാള്‍ നടത്തിയ പരിപാടിയില്‍ മന്ത്രിയായിരുന്ന എംഎം മണി, വീണാ ജോര്‍ജ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവരുമായി അടുപ്പമുണ്ടെന്ന് കാട്ടിയാണ് പല വിഷമഘട്ടങ്ങളിലും പാസ്റ്റ്ര് രക്ഷപ്പെടുന്നത്. ഇപ്പോഴത്തെ ലോക്ഡൗണ്‍ ലംഘനത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇതേ രീതിയിലാണെന്ന് പറയുന്നു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗൗരിയമ്മയുടെ ഓര്‍മ്മയില്‍ 60 വര്‍ഷം മുന്‍പുള്ള കേരള കൗമുദി പത്രവുമായി ശിലാ സന്തോഷ്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉദിച്ചുയര്‍ന്ന ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ; 2011 ല്‍ അടൂര്‍ നിയമസഭാ മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത ചിറ്റയം നിയമസഭയിലേക്കെത്തുന്നത് തുടര്‍ച്ചയായി മൂന്നാം തവണ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015