ഗൗരിയമ്മയുടെ ഓര്‍മ്മയില്‍ 60 വര്‍ഷം മുന്‍പുള്ള കേരള കൗമുദി പത്രവുമായി ശിലാ സന്തോഷ്

Editor

കടമ്പനാട് : ഗൗരിയമ്മയുടെ ഓര്‍മ്മയില്‍ 60 വര്‍ഷം മുന്‍പുള്ള കേരള കൗമുദി പത്രവുമായി ശിലാ സന്തോഷ്. 1960 ജൂലൈ 26 ന് ഇറങ്ങിയ കേരള കൗമുദി പത്രത്തിലെ പ്രധാന വാര്‍ത്ത കാര്‍ഷിക ബില്ല് പാസാക്കണമെന്നാവിശ്യപെട്ട് എ.കെ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ജാഥയുടെ സമാപനം സംബന്ധിച്ചായിരുന്നു. കെ.ആര്‍ ഗൗരിയമ്മയും പന്തളം പി.ആര്‍ തുടങ്ങിയ നേതാക്കളായിരുന്നു എ.കെ.ജിക്കൊപ്പം ഉള്ളത്. കെ.ആര്‍ ഗൗരിയമ്മയുള്‍പ്പെടെയുള്ളവരുടെ ഫോട്ടോ ആദ്യ പേജില്‍ ഇടം പിടിച്ചിരുന്നു.

പ്രമുഖരുടെ ചിത്രങ്ങളും വാര്‍ത്തകളും ഉള്ള പത്രങ്ങള്‍ കളക്റ്റ് ചെയ്ത് സൂക്ഷിക്കുന്ന സന്തോഷ് ഗൗരിയമ്മയുടെ കൂടി സാന്നിധ്യമുള്ള ഈ പത്രം സൂക്ഷിക്കുകയായിരുന്നു. കാര്‍ഷിക ബില്ല് പാസാക്കണമെന്നാവിശ്യ പെട്ട് പഴവങ്ങാടിയില്‍ ഗൗരിയമ്മ നടത്തിയ പ്രസംഗമാണ് വാര്‍ത്തയും പത്രത്തിലുണ്ട്. ഗൗരിയമ്മ ഇന്നലെ അന്തരിച്ചപ്പോള്‍ ഒരു സ്മരണയായി സന്തോഷ് ഈ പത്രം സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തുവിട്ടിരുന്നു. 2001 ല്‍ 99 സീറ്റ് മായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതും . ഇടതുപക്ഷം 40 സീറ്റ് നേടിയതുമായ അന്നത്തെ കേരള ഈ മുദി പത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പാത്ത് വിട്ടത് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതു കൂടാതെ 1959 മെയ് 28 ന് ഇറങ്ങിയ ‘പ്രക്ഷോഭണത്തെ ശക്തമായി നേരിടും, വേണ്ടി വന്നാല്‍ മന്നത്തിനെ അറസ്റ്റ് ചെയ്യും’ എന്ന തലകെട്ടിലിറങ്ങിയ കേരള കൗമുദി പത്രം, 1959 മെയ് 27 നു് ഇറങ്ങിയ ‘കാര്‍ഷിക ബില്ല് 31-ാം വകുപ്പ് വരെ പാസാക്കി ‘ എന്ന തലകെട്ടിലിറങ്ങിയ കേരള കൗമുദി പത്രം, 1959 മെയ് 23 ലെ ‘ മാനേജര്‍മാര്‍ക്ക് അദ്ധ്യാപകരെ നിയമിക്കാനുള്ള സ്വാതന്ത്യം നല്‍കുന്നതിന് കോണ്‍ഗ്രസ് പ്രമേയം ‘ എന്ന തലകെട്ടലിറങ്ങിയ കേരള കൗമുദി പത്രം എന്നിവയും സന്തോഷിന്റെ ശേഖരണത്തിലുണ്ട്.

ഗാന്ധിജിയും നെഹ്‌റുവും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കന്‍മാരുടെ മരണ വാര്‍ത്തയുമായി പുറത്തിറങ്ങിയ ഉള്‍പ്പെടെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെട്ട 700ല്‍ അധികം പഴയ പത്രങ്ങളുടെ ശേഖരണമുണ്ട് സന്തോഷിന് .

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

റോഡരുകില്‍ ടൈലും വിരിച്ചു :ഇനി പൈപ്പിടാന്‍ വെട്ടിപൊളിക്കണോ.?

കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രാര്‍ഥനയ്ക്കായി കൂട്ടംകൂടി: പത്തനംതിട്ടയില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു: സഭയുടെ അധിപന്‍ പാസ്റ്റര്‍ ബിനുവിനെ ഒഴിവാക്കിയാണ് കേസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015