വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉദിച്ചുയര്‍ന്ന ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ; 2011 ല്‍ അടൂര്‍ നിയമസഭാ മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത ചിറ്റയം നിയമസഭയിലേക്കെത്തുന്നത് തുടര്‍ച്ചയായി മൂന്നാം തവണ

Editor

അടൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുമ്പോള്‍ അടൂരിന് ഒരു പൊന്‍ തൂവല്‍ കൂടി. തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാര്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ഡെപ്യൂട്ടി സ്പീക്കറാകും. ടി. ഗോപാല കൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെജി ഗോപകുമാര്‍ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1995 ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത്. 2009 ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു ചിറ്റയം ഗോപകുമാര്‍.

സംവരണ മണ്ഡലമായ അടൂരില്‍ 2011 ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോണ്‍ഗ്രസിലെ പന്തളം സുധാരനെ തോല്‍പ്പിച്ചാണ് എം എല്‍ എ ആകുന്നത്.തുടര്‍ന്ന് 2016ല്‍ കെ കെ ഷാജുവിനെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് വീണ്ടും അടൂരില്‍ ഇടത് കോട്ട ഉറപ്പിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും നൂറ് ശതമാനം സത്യസന്ധമായി ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ ലഭിച്ച ഈ അവസരവും അമിത സന്തോഷം ഇല്ലാതെ തികഞ്ഞ ആത്മാര്‍ത്ഥമായി തന്നെ വിനിയോഗിക്കുമെന്നും നാടിനെ ബാധിച്ച മഹാമാരിയില്‍ നിന്നും മോചിതരാകുന്നതിനാണ് നാം ലക്ഷ്യം വെക്കേണ്ടതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

നിലവില്‍ കേരളസര്‍വകലാശാല സെനറ്റ് അംഗമാണ്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എ ഐ റ്റി യു സി കശുവണ്ടി തൊഴിലാളി യൂണിയന്‍ കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറിയും, എ ഐ റ്റി യു സി കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ കമ്മറ്റി അംഗവും, ആശാവര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും കെ റ്റി ഡി സി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും, പട്ടികജാതി കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും, ഇപ്റ്റ, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

ഭാര്യ: സി ഷേര്‍ലിഭായി (ഹൈക്കോടതി കോര്‍ട്ട് ഓഫീസര്‍ ആയിരുന്നു, വോളന്ററി റിട്ടയര്‍മെന്റ് എടുത്തു). മക്കള്‍ : അമൃത എസ് ജി, അടൂര്‍ സെന്റ് സിറിള്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുന്നു.
രണ്ടാമത്തെ മകള്‍ അനുജ എസ് ജി തിരുവനന്തപുരം ലോ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രാര്‍ഥനയ്ക്കായി കൂട്ടംകൂടി: പത്തനംതിട്ടയില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു: സഭയുടെ അധിപന്‍ പാസ്റ്റര്‍ ബിനുവിനെ ഒഴിവാക്കിയാണ് കേസ്

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് പച്ചക്കൊടി കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്: കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റും: പിടി തോമസ് യുഡിഎഫ് കണ്‍വീനര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015