മല വിളിച്ചു ചൊല്ലി കല്ലേലി കാവില്‍ പത്തു ദിന മഹോത്സവത്തിന് 999 മലക്കൊടി ഉയര്‍ന്നു

കല്ലേലി കാവ് : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന്‍ മുളയും കമുകിന്‍ പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് വിഷുക്കണി ദര്‍ശനത്തോടെ പത്തു ദിന മഹോത്സവത്തിന് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദീപം പകര്‍ന്നു .
പത്തു ദിനം നീളുന്ന പത്താമുദയ മഹോത്സവത്തിന് കാവ് ഉണര്‍ന്നു .വിഷു ദിനത്തില്‍ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും ചുട്ട വിളകളും കര്‍ണ്ണികാരവും ചേര്‍ത്ത് വിഷുക്കണി ദര്‍ശനത്തോടെ മഹോത്സവത്തിന് തുടക്കം കുറിച്ചു .
മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,കാവ് ആചാരത്തോടെ മലയ്ക്ക് കരിക്ക് സമര്‍പ്പണം താംബൂല സമര്‍പ്പണം തുടര്‍ന്നു വിഷുക്കണി ദര്‍ശനം തിരു മുന്നില്‍ നാണയപ്പറ ,മഞ്ഞള്‍പ്പറ ,അന്‍പൊലി എന്നിവയോടെ പത്താമുദയ മഹോല്‍സവത്തിന് തുടക്കം കുറിച്ച് കാവ് മുഖ്യ ഊരാളി ഭാസ്‌കരന്റെ കാര്‍മ്മികത്വത്തില്‍ മലയ്ക്ക് പടേനി നടന്നു .
ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , പ്രകൃതി സംരക്ഷണ പൂജ , വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ , കല്ലേലി കൌള ഗണപതി പൂജ , നിത്യ അന്നദാനം , ഊട്ട് പൂജ എന്നിവ നടന്നു .
999 മലകള്‍ക്കും അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് വിശേഷാല്‍ ചടങ്ങുകള്‍ക്ക് എഴുന്നള്ളിക്കുവാന്‍ ഉള്ള മലക്കൊടി പ്രകൃതി ശക്തികള്‍ സമര്‍പ്പണം ചെയ്തു . മലക്കൊടിയും വഹിച്ചുള്ള രഥ ഘോക്ഷയാത്ര കല്ലേലി മണ്ണില്‍ നിന്നും മണ്ണടി ദേശത്തേക്ക് പ്രയാണം നടത്തി .
Your comment?