ആശങ്ക വേണ്ട ജാഗ്രത മതി: ബോധവത്കരണവുമായി അടൂര്‍ പോലീസ്
അടൂര്‍ : മുഖാവരണം ധരിക്കല്‍, ശുചീകരണ ലായനി ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കണം. ആശങ്ക വേണ്ട ജാഗ്രത മതി.’ ഇത് അടൂര്‍ പോലീസ് അടൂര്‍ ശ്രീമൂലം ചന്തയിലെത്തി വ്യാപാരികളോടും പൊതുജനത്തിനോടും പറഞ്ഞ വാക്കുകളാണ്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു പോലീസിന്റെ ലക്ഷ്യം. അടൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തിലാണ് പോലീസ് ചന്തയിലെത്തിയത്. അപ്രതീക്ഷിതമായി പോലീസിനെക്കണ്ട ചിലര്‍ പോക്കറ്റില്‍ കിടന്ന മുഖാവരണം എടുത്തുവെച്ചു. മിക്കവരും ശുചീകരണ ലായനി സൂക്ഷിച്ചിരുന്നില്ല.
മീന്‍ വ്യാപാരികളില്‍ ചിലര്‍ ലായനി കരുതിയിരുന്നു. ലായനിയുടെ ഉപയോഗത്തെപ്പറ്റി വ്യാപാരികളോട് വിശദീകരിച്ചു. ചിലര്‍ ഉപയോഗിച്ചിരുന്ന മുഖാവരണം കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാങ്ങിയവയായിരുന്നു. ഇതുമാറ്റി പുതിയവ വെയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചു.
Your comment?