അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് ടെന്‍ഡര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ല..!

അടൂര്‍: ടെന്‍ഡര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡിന്റെ നവീകരണം നീളുന്നു. രണ്ടു വര്‍ഷത്തോളമായി തകര്‍ന്നു യാത്ര ദുഷ്‌കരമായി കിടക്കുന്ന മണക്കാല-ചിറ്റാണിമുക്ക് റോഡാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പേരിലുള്ളത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതിനാണ് ടെന്‍ഡര്‍ ചെയ്തിരുന്നത്.
ഇനി റീടെന്‍ഡര്‍ ചെയ്യണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു കഴിഞ്ഞാല്‍ റീടെന്‍ഡര്‍ ചെയ്യുമെന്നാണ് റീബില്‍ഡ് കേരള അധികൃതര്‍ പറയുന്നത്. മണക്കാല മുതല്‍ ചിറ്റാണിമുക്കു വരെ നൂറിലേറെ ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിതമായി. ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് ദിനം പ്രതി മറിയുന്നു. ഓട്ടോറിക്ഷ വിളിച്ചാല്‍ ഇതുവഴി വരാത്ത സ്ഥിതിയാണ്. റോഡിന്റെ തകര്‍ച്ച കാരണം സ്വകാര്യ ബസുകളും ഇതുവഴി ഓടാന്‍ മടിക്കുന്നു. വഴിവിളക്കുകള്‍ മിക്കതും കത്താത്തതു കാരണം രാത്രി യാത്രയും അപകടം നിറഞ്ഞതാണ്.
Your comment?