അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കണക്കുക്കൂട്ടല്‍

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞെങ്കിലും അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് വിശ്രമമില്ല. പാര്‍ട്ടി യോഗങ്ങളും പരിപാടികളുമായി തിരക്കിലാണ് അദ്ദേഹം. പ്രചാരണസമയത്ത് നേരിട്ടുകാണാന്‍ കഴിയാത്തവരെ സന്ദര്‍ശിക്കാനും ഈ സമയം വിനിയോഗിക്കുന്നു. പോളിങ് കഴിഞ്ഞ് കണക്കുക്കൂട്ടലുകളുടെ വേളയില്‍ അടൂരില്‍ വിജയം സുനിശ്ചിതമാണെന്നാണ് എം.ജി. കണ്ണന്റെ പ്രതികരണം.
അടൂരില്‍ ഇത്തവണ നല്ല വിജയം പ്രതീക്ഷിക്കുന്നു. 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. മണ്ഡലത്തിലെ എല്ലായിടത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പാര്‍ട്ടിക്ക് പുറമേ പൊതുസമൂഹവും അനുകൂലമായിനിന്നു.
മകനെ ആര്‍സിസിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് എതിരാളികള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നത്. മകന്റെ ചികിത്സയ്ക്ക് പോയത് സഹതാപതരംഗമാകുമെന്ന് ഭയന്ന് അവര്‍ വിറളിപൂണ്ടു. എനിക്കെതിരേ നോട്ടീസ് ഇറക്കി. എന്നാല്‍ അതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞു.
Your comment?