വിഷു ഉത്സവത്തിന് നാടന്‍ വിഭവങ്ങളുടെ കലവറ ഒരുക്കി കൊടുമണ്‍ പഞ്ചായത്തിലെ ഇക്കോ ഷോപ്പ് ശ്രദ്ധേയമാകുന്നു

കൊടുമണ്‍: വിഷു ഉത്സവത്തിന് നാടന്‍ വിഭവങ്ങളുടെ കലവറ ഒരുക്കി പഞ്ചായത്തിലെ ഇക്കോ ഷോപ്പ് ശ്രദ്ധേയമാകുന്നു. ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള കടയില്‍ വിഷുവിന് പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ പച്ചക്കറി, മറ്റ് ആഹാര സാധനങ്ങളും മിതമായ വിലയില്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. അവയില്‍ പ്രധാനം കൊടുമണ്‍ അരി തന്നെയാണ്. ഈ വിഷു കാലത്ത് വിഷ രഹിത, കലര്‍പ്പില്ലാത്ത അരി എന്ന ലക്ഷ്യത്തോടെ അരിയുടെ വിവിധ ബ്രാന്‍ഡുകള്‍ തയാറായി.
ഉമ, ജ്യോതി, രക്തശാലി, മുളയരി എന്നിവയെ കൂടാതെ വയനാടന്‍ ഗന്ധകശാല അരി, പാല്‍ തൊണ്ടി, വലിയ ചെന്നെല്ല്, മുള്ളന്‍ കൈമ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. തവിട് കലര്‍ന്ന അരി ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി കൈ വരുത്തുന്നു. ഇവയെല്ലാം ഔഷധ ഗുണം ഉള്ള ഉല്‍പന്നങ്ങള്‍ ആണ്. പൊടി അരി, അരിപ്പൊടി, പായസ പച്ചരി എന്നിവയും വിപണനത്തിനായി ഉണ്ട്.
അരി കൂടാതെ മുള്ളന്‍ കൈമ അവല്‍, വലിയ ചെന്നെല്ല് അവല്‍, കണ്ണന്‍ കായ പൊടി, ഏത്തയ്ക്കാ പൊടി, ഏത്തപ്പഴം ഉണങ്ങിയത്, ചെറിയ നാടന്‍ കായ പൊടി, ചെറിയ നാടന്‍ പഴം ഉണങ്ങിയത്, ചക്ക റാഗി പുട്ടുപൊടി, കപ്പ പുട്ടുപൊടി എന്നിവയും ശ്രദ്ധേയമാകുന്നു. നാടന്‍ വിഭവങ്ങള്‍ ആയ വാട്ടിയ ചീനി, ഉപ്പേരി ചീനി, ചേമ്പ്, കാച്ചില്‍, ചേന, ഇഞ്ചി, കിഴങ്ങ്, നാടന്‍ ഏത്തയ്ക്കാ, വിവിധയിനം കുടുംബശ്രീ മസാലക്കൂട്ടുകള്‍, ആട്ടിയ വെളിച്ചെണ്ണ, നാടന്‍ മുട്ട, ജൈവ വെളുത്തുള്ളി, നാടന്‍ പുളി എന്നിവയുമുണ്ട്.
വയനാടന്‍ മുള, ഈറ ഉല്‍പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, കൃഷി ഉപകരണങ്ങള്‍, ജൈവ കീടനാശിനികള്‍, പൂന്തോട്ട നിര്‍മാണ സാധനങ്ങള്‍, ഡ്രാഗണ്‍ ഫ്രൂട്‌സ് തൈകള്‍ എന്നിവയും ആകര്‍ഷണ വസ്തുക്കളാണ്. വിഷുവിന് നാടന്‍ പച്ചക്കറികള്‍ ഉള്‍പ്പെടെ വിപണനത്തിനായി എത്തുന്നുണ്ട്. കൃഷി ഭവന്റെ വിവിധ കര്‍ഷക കൂട്ടായ്മയില്‍ നിന്ന് വിളയിച്ച് എടുത്ത പച്ചക്കറി, അരി എന്നിവയാണ് ഇക്കോ ഷോപ്പില്‍ പ്രധാനമായും വിതരണം ചെയ്യുന്നതെന്ന് ഷോപ്പ് മാനേജര്‍ പി.കെ. അശോകന്‍ പറഞ്ഞു.
Your comment?