അടൂരില്‍ ചുവടുറപ്പിച്ച് എംജി കണ്ണന്‍: സംഘത്തില്‍ നിന്ന് ലഭിച്ച ചിട്ടയായ പരിശീലനം പ്രചാരണത്തില്‍ തുണയാകുന്നു
അടൂര്‍: സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറിനെതിരേ ചുവടുറപ്പിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന് തുണയായി ചിട്ടയായ പ്രവര്‍ത്തനം. ഇതിന് സഹായകമാകുന്നത് ബാല്യത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചുളള പരിചയം. കണ്ണന്റെ രാഷ്ട്രീയ തുടക്കം സംഘപരിവാറിലൂടെയായിരുന്നു. ബാല്യത്തില്‍ തന്നെ ആര്‍എസ്എസിന്റെയും ബിജെപിയുടെയുംസജീവ പ്രവര്‍ത്തകനായിരുന്നു. പ്രവര്‍ത്തന മികവു കൊണ്ട് കണ്ണന്‍ ശ്രദ്ധിക്കപ്പെട്ടു. പയ്യന്‍ കൊള്ളാമല്ലോ എന്നു തോന്നിയ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പി. ഉണ്ണികൃഷ്ണന്‍ നായര്‍ പത്രവിതരണവുമൊക്കെയായി നടന്ന കണ്ണനെ കോണ്‍ഗ്രസിലേക്ക് റാഞ്ചി. പിന്നെയെല്ലാം ചരിത്രമായിരുന്നു.
ചെന്നീര്‍ക്കര പഞ്ചായത്തിലേക്ക് മത്സരിച്ച കണ്ണന്‍ കന്നിയങ്കത്തില്‍ വിജയം കണ്ടു. അതിന് ശേഷം ഇലന്തുര്‍ സംവരണ ഡിവിഷനില്‍ നിന്നും അങ്ങാടി ഡിവിഷനില്‍ നിന്നും തുടര്‍ച്ചയായി രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായി. ഒരു തവണ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. ജില്ലാ പഞ്ചായത്തംഗമായതോടെ കണ്ണന്റെ തലവര തെളിഞ്ഞു. രണ്ടു തവണ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. ഒരിക്കല്‍ പാര്‍ലമെന്റ് മണ്ഡലത്തിലും ഇപ്പോള്‍ ജില്ലയിലും പ്രസിഡന്റായി.
ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ സമരങ്ങളും വാങ്ങിക്കൂട്ടിയ മര്‍ദനങ്ങളുമാണ് അടൂരില്‍ സീറ്റ് ലഭിക്കാന്‍ കാരണമായത്. ഇതിനിടെ ജില്ലാ പഞ്ചായത്തിലേക്ക് കോന്നി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ നോക്കിയെങ്കിലും അടൂര്‍ പ്രകാശ് നിലം തൊടീച്ചില്ല. അതേതായാലും കണ്ണന് ഗുണകരമായി അടൂര്‍ സീറ്റ് ലഭിക്കുകയും ചെയ്തു.
നിലവില്‍ മണ്ഡലത്തില്‍ നിന്ന് ചില വെല്ലുവിളികള്‍ കണ്ണനുണ്ട്. സമാന അവസ്ഥയിലാണ് ചിറ്റയവും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. പ്രതാപനും.
Your comment?