5:32 pm - Sunday November 24, 1196

കോവിഡ് വാക്സിന്‍ എടുത്താലും സ്മോള്‍ അടിക്കാം, എങ്ങനെ?

Editor

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലാണ് നാം ഏവരും. പുതുവര്‍ഷ പിറവിയില്‍ (ജനുവരി 16ന് ) തുടക്കം കുറിച്ച വാക്‌സിനേഷന്‍ യജ്ഞം രണ്ട് മാസം പിന്നിടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ ഈ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗവാക്കായി മാറിക്കഴിഞ്ഞു. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, 45 -59 വയസ്സ് വരെയുള്ള പൗരന്മാരില്‍ Co-Morbidity ( അനുബന്ധ അസുഖങ്ങള്‍ ) ഉള്ളവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഈ മാര്‍ച്ച് മാസം മുതല്‍ തുടക്കം കുറിച്ചു.
ഈ സാഹചര്യത്തില്‍ നിരവധി സംശയങ്ങളാണ് കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്നും ഉയരുന്നത്.

ഇത്തരത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന ചില ചോദ്യങ്ങളും ( സംശയങ്ങളും) അവയുടെ വസ്തുതയിലേക്കും നിങ്ങള്‍ ഏവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.

Question 1.

പൊതു ജനങ്ങള്‍ക്ക്
കോവിഡ്
വാക്‌സിനേഷന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ?

Answer :
ഇല്ല.
വാക്‌സിന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എടുക്കാം.

Question 2.

കോവിഡ് വാക്‌സിനേഷന്‍ സൗജന്യമാണോ..?

Answer:
കോവിഡ് വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രി / മറ്റു സര്‍ക്കാര്‍ ആരോഗ്യ അനുബന്ധ സ്ഥാപനങ്ങളില്‍ സൗജന്യമാണ്.

Question3.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്‌സിനേഷന്‍ സൗകര്യമുണ്ടോ..?

Answer :
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്.

സ്വകാര്യ ആശുപത്രികളില്‍ 250/- രൂപ വാക്‌സിനേഷന് വേണ്ടി നല്‍കണം.
( 150 രൂപ വാക്‌സിന്‍ + 100 രൂപ സര്‍വ്വീസ് ചാര്‍ജ്ജ്) .

Question 4.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എന്തു ചെയ്യണം?

Answer:
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യണം.

ഇതിനായി www.cowin.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
സൈറ്റിലെ നിര്‍ദ്ദേശപ്രകാരം പേര്, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കി സൗകര്യപ്രകാരം അടുത്തുള്ള വാക്‌സിനേഷന്‍ സെന്റര്‍ ബുക്ക് ചെയ്യാം.

 

Question 5.

ഇന്ത്യയില്‍ നല്‍കുന്ന കോവിഡ് വാക്‌സിനുകള്‍ ഏതല്ലാം?

Answer:
ഇന്ത്യയില്‍ രണ്ട് തരം വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത്.

COVISHIELD VACCINE and COVAXIN.

 

Question 6.

കോവിഡ് വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കിയവര്‍ ആരെല്ലാം?

Answer:
* 18 വയസ്സിന് താഴെയുള്ള വര്‍
* ഗര്‍ഭിണികള്‍
* മുലയൂട്ടുന്ന അമ്മമാര്‍
* ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം എന്തെങ്കിലും സീരിയസ്സ് അലര്‍ജി പ്രശ്‌നം വന്നവര്‍
( ഇത്തരക്കാര്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ പാടില്ല ).

NB : ഗര്‍ഭിണികളിലും, മുലയൂട്ടുന്ന അമ്മമാരിലും കോവിഷീല്‍ഡ്,
കോ വാക്‌സിന്‍ സേഫ്റ്റി ട്രയല്‍ ( trial studies) ലഭ്യമല്ല. ആയതിനാല്‍ ഇക്കൂട്ടരെ വാക്‌സിനേഷനില്‍ നിന്നും താത്ക്കാലികമായി മാറ്റി നിര്‍ത്തുന്നു.

Question 7.

കോവിഡ് വാക്‌സിനേഷന് എത്ര ഡോസ് ഉണ്ട്?

Answer :
കോവിഡ് വാക്‌സിന് രണ്ട് ഡോസ് ആണ് ഉള്ളത്.
രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 4 മുതല്‍ 6 ആഴ്ച വരെയാണ്.

NB: രണ്ടാമത്തെ ഡോസ് ആദ്യ ഡോസിന് ശേഷം 12 ആഴ്ച വരെ ആകാമെന്നുള്ള ചില പഠനങ്ങളുമുണ്ട്.

 

Question 8.

വാക്‌സിനേഷനു ശേഷം പ്രതിരോധശേഷി (immunity build) ചെയ്യാന്‍ എത്ര നാള്‍ വേണം?

Answer :
ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ കൊറോണ ക്കെതിരെ പൂര്‍ണ്ണമായ പ്രതിരോധ ശേഷി ലഭ്യമാകുകയുള്ളൂ.

Question 9.

ഒരു ഡോസ് വാക്‌സിന്‍ ( First dose) എടുത്തു കഴിഞ്ഞാല്‍ പ്രതിരോധ ശേഷി ( immunity) കിട്ടുമോ?

Answer :
ആദ്യ ഡോസ് വാക്‌സിനേഷനു ശേഷം
7 – മുതല്‍ 10 ദിവസത്തിനുള്ളില്‍ ശരീരത്തില്‍ immunological response build ചെയ്തു തുടങ്ങുമെങ്കിലും പൂര്‍ണ്ണമായ പ്രതിരോധ ശേഷി ലഭിക്കാന്‍ രണ്ടാമത്തെ ഡോസിനു ശേഷം 14 ദിവസം വരെ കാത്തിരിക്കണം.

Question I0.

കോവിഡ് വാക്‌സിനേഷന്‍ കാറ്റഗറിയില്‍ 45-മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ സൂചിപ്പിച്ച co-mordities ( അനുബന്ധ രോഗങ്ങള്‍ ) ഏതല്ലാം?

 

Answer:
* പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്കോ അവയുടെ പ്രത്യാഘാതങ്ങള്‍ക്കോ (complications) ചികിത്സ തേടുന്നവര്‍.

  • ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ ( Heart failure, Low EF, congenital heart disease among elderly, cardiomyopathies etc)

  • കരള്‍ സംബന്ധമായ രോഗമുള്ളവര്‍

  • ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍

  • കിഡ്‌നി സംബന്ധമായ രോഗമുള്ളവര്‍

  • നാഡീ- നെരമ്പ്, പക്ഷാഘാതം, അപസ്മാര രോഗമുള്ളവര്‍

  • കാന്‍സര്‍ രോഗ ബാധിതര്‍

  • HIV ചികിത്സ തേടുന്നവര്‍

  • കീമോ തെറാപ്പി, മറ്റു ഇമ്മുണോ സപ്രസ്സീവ് (immunosuppressive) ചികിത്സ എടുക്കുന്നവര്‍

  • ഡയാലിസിസ് ചെയ്യുന്നവര്‍, ആന്‍ജിയോപ്ലാസ്റ്റി, മറ്റു ശസ്ത്രക്രിയകള്‍ ചെയ്തവര്‍ etc

NB: ഇത്തരക്കാര്‍ ചികിത്സ തേടുന്ന ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വാക്‌സിനേഷന്‍ സെന്ററില്‍ നല്‍കണം.
സര്‍ട്ടിഫിക്കറ്റ് ഫോം cowin സൈറ്റില്‍ രജിസ്‌ട്രേഷന്‍ സമയം ലഭ്യമാണ്.

 

Question 11.

രക്തം നേര്‍മിപ്പിക്കുന്ന മെഡിസിന്‍ ( aspirin, clopidogrel ), രക്തം കട്ട പിടിക്കാതിരിക്കാന്‍ കഴിക്കുന്ന മെഡിസിന്‍ (anti coagulants) എന്നിവ എടുക്കുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കാമോ?

Answer:
സ്വീകരിക്കാം.
T T ഇഞ്ചക്ഷന്‍ എടുക്കുന്ന പോലെ കൈയ്യിലെ പേശികളില്‍ (deltoid muscle) ആണ് കോവിഡ് വാക്‌സിന്‍ എടുക്കുന്നത്.
വാക്‌സിന് ശേഷം അപൂര്‍വ്വമായി ചെറിയ നീരും തടിപ്പും ചിലരില്‍ കാണാന്‍ സാധ്യതയുണ്ട് എന്നല്ലാതെ ഇത്തരക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ല.

 

Question12.

കോവിഡിന് ചികിത്സയിലിരിക്കെ
( active case) ചികിത്സാ സമയത്തു വാക്‌സിന്‍ സ്വീകരിക്കാമോ..?

Answer :
ഇല്ല.

കോവിഡിന് ചികിത്സയിലിരിക്കെ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ല.

 

Question13.

കോവിഡ് വന്ന് നെഗറ്റീവ് ആയ വ്യക്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ടോ..?

Answer:

ഉണ്ട്.

ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് വന്ന് നെഗറ്റീവ് ആയാലും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന natural immunity സ്വായത്ത്വമാകുന്നില്ല.
ആയത് കൊണ്ട് വാക്‌സിന്‍ എടുക്കല്‍ അനിവാര്യമാണ്.

കോവിഷീല്‍ഡ് വാക്‌സിന്‍ നെഗറ്റീവ് ആയി 30 ദിവസത്തിന് ശേഷവും , കോവാക്‌സിന്‍ ആണെങ്കില്‍ നെഗറ്റീവ് ആയി 90 ദിവസത്തിന് ശേഷവും സ്വീകരിക്കാവുന്നതാണ്.
( ഇതില്‍ കോവിഷീല്‍ഡാണെങ്കില്‍ നെഗറ്റീവായി 15 ദിവസത്തിന് ശേഷമെന്നും കോ വാക്‌സിന്‍ ആണെങ്കില്‍ 30 ദിവസത്തിന് ശേഷം മതിയെന്നും ഉള്ള അഭിപ്രായങ്ങള്‍ വിദഗ്ധര്‍ക്കിടയിലുണ്ട്).

Question14 .

വാക്‌സിന്‍ എടുത്താല്‍ immunity പ്രതിരോധ ശേഷിഎത്ര നാള്‍ ലഭിക്കും..?

Answer:
കോറോണ വാക്‌സിന്റെ immunity യെ പറ്റിയുള്ള പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കൃത്യമായി പറയാന്‍ സാധിക്കില്ല.

എന്നിരുന്നാലും രണ്ടാം ഡോസ് വാക്‌സിന് എടുത്ത ശേഷം 14 ദിവസത്തിനകം ശരീരത്തില്‍ രോഗ പ്രതിരോധ ശേഷിക്ക് നിര്‍ണ്ണായകമായ protective antibody (Ig M) ലഭ്യമായി തുടങ്ങുന്നു. ഇത് 3 മുതല്‍-6 ആഴ്ചക്കുള്ളില്‍ ദീര്‍ഘ കാല പ്രതിരോധ ശേഷി നല്‍കുന്ന Ig G antibody ആയി മാറുന്നു.

അത് കൊണ്ട് തന്നെ ഭാവിയില്‍ (ആറു മാസമോ / ഒരു വര്‍ഷത്തിനു ശേഷമോ antibody titre നോക്കി വേണമെങ്കില്‍ booster dose പ്ലാന്‍ ചെയ്യാം.
( സാധാരണ ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പ്ലാന്‍ ചെയ്യുന്ന പോലെ).

 

Question15.

പനിയോ മറ്റു അസുഖമോ ഉള്ള സമയത്ത് വാക്‌സിന്‍ സ്വീകരിക്കാമോ…?

Answer :
പാടില്ല.

പനിയും, മറ്റ് അസുഖങ്ങളും ഭേദമായ ശേഷം മാത്രം

 

Question16.

കോവിസ് വാക്‌സിനേഷന് ശേഷം സാധാരണ കാണുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഏതല്ലാം..?

Answer:
സാധാരണയായി മിക്കവരിലും വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ വാക്‌സിനേഷനു ശേഷം കാണാറില്ല.
ചുരുക്കം ചിലരില്‍ ഇഞ്ചക്ഷനെടുത്ത ഭാഗത്ത് ചെറിയ വേദന, ചുവപ്പ്, ചൊറിച്ചില്‍ എന്നിവ കാണാറുണ്ട്.
മറ്റു ചിലരില്‍ ചെറിയ ഉള്‍പനി, ശരീരവേദന, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്.

സാധാരണയായി ഇഞ്ചക്ഷനെടുത്ത അടുത്ത ദിവസം മാത്രമേ ഇവ അനുഭവപ്പെടാറുള്ളൂ.

Question17.

കോവിഡ് വാക്‌സിന്‍ എടുത്ത എല്ലാവരിലും AEFI ( പാര്‍ശ്വഫലങ്ങള്‍ ) കാണാറുണ്ടോ..?

Answer:
ഇല്ല.
ചുരുക്കം ചിലരില്‍ മാത്രം മുകളില്‍ സൂചിപ്പിച്ച ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

 

Question18.

കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം കൊറോണ പിടിപ്പെടാന്‍ സാധ്യത ഉണ്ടോ…?

 

Answer:
നേരത്തെ സൂചിപ്പിച്ച പോലെ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസും പൂര്‍ത്തിയായി 14 ദിവസത്തിന് ശേഷം മാതമേ പൂര്‍ണ്ണമായ പ്രതിരോധ ശക്തി പ്രകടമാകാറുള്ളൂ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അത് കൊണ്ട് തന്നെ വാക്‌സിന്‍ സ്വീകരിച്ച് ഈ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പോസിറ്റീവ് ആയ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗം വരാനുള്ള സാധ്യത ഉണ്ട്.

 

Question19.

കോവിഡ് രണ്ട് ഡോസും പൂര്‍ത്തീകരിച്ച് 14 ദിവസത്തിന് ശേഷം വാക്‌സിനെടുത്ത ആള്‍ക്ക് രോഗം പിടിപ്പെടാന്‍ സാധ്യത ഉണ്ടോ…?

 

Answer :
ഉണ്ട്.
ശരീരത്തില്‍ വേണ്ട രീതിയില്‍ immunological response ഇല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് കീമോതെറാപ്പി, മറ്റു immunosuppressive medications എടുക്കുന്നവര്‍ക്ക്.
ഇവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് protective antibody ഉത്പാദനം കുറവായിരിക്കും.
എന്നിരുന്നാലും ഇത്തരക്കാരില്‍ രോഗം മൂര്‍ഛിച്ച് മരണത്തിലേക്ക് നയിക്കുന്ന അവസ്ഥക്ക് തടയിടാന്‍ വാക്‌സിന്‍ എടുക്കുന്നത് മൂലം കഴിയും.

 

Question 20.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കാമോ…?

 

Answer :
ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ രണ്ട് വാക്‌സിനുകളും (Covishield, COVAXIN) ട്രയല്‍സില്‍ ( Safety trial) ഈ വിഭാഗം പഠന വിധേയമല്ല.
ആയതിനാല്‍ നിലവില്‍ pregnant and lactating mothers നു ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നില്ല.

എന്നാല്‍ US ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളില്‍ നല്‍കുന്ന Pfiser , moderna വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്നുണ്ട്. ഈ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമല്ല.

Question 21.

First dose (ഒന്നാം ഡോസ് ) കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമാണ് ഗര്‍ഭിണിയെന്ന് സ്ഥിരീകരിച്ചെങ്കില്‍ എന്തു ചെയ്യണം…?

Answer :
ഭയപ്പെടേണ്ടതില്ല.
രണ്ടാമത്തെ Dose എടുക്കേണ്ടതില്ല.

 

Question 22.

വന്ധ്യതാ ചികിത്സ ( infertility treatment) എടുക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാമോ..?

Answer:
എടുക്കാം.
ചികിത്സക്കിടെ ഗര്‍ഭം സ്ഥിതീകരിച്ചാല്‍ അടുത്ത ഡോസ് Skip ചെയ്യാം.

 

Question 23.

അലര്‍ജി, ആസ്ത്മ ഉള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടോ…?

Answer :
ഇല്ല.
വാക്‌സിനെടുക്കാം

 

Question 24.

മരുന്ന് അലര്‍ജി, ഫുഡ് അലര്‍ജി മുതലായ അലര്‍ജി പ്രശ്‌നമുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാമോ….?

Answer:
എടുക്കാം.
എന്നാല്‍ മുമ്പ് അലര്‍ജി മൂലം സീരിയസായ anaphylaxis പോലുള്ള complications വന്നവരാണെങ്കില്‍ തല്‍ക്കാലം മാറി നില്‍ക്കുക.
വിദഗ്ധ ഉപദേശം തേടുക.

Question 25.

വാതരോഗ / റുമാറ്റോളജിക്കല്‍ ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാമോ…?

Answer :
American College of Rheumatology (ACR) Association വാക്‌സിന്‍ സ്വീകരിക്കാം എന്ന് അഭിപ്രായപ്പെടുന്നു.
കാരണം കൊറോണ രോഗം ഇത്തരം രോഗികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. ആയതിനാല്‍ വാക്‌സിന്‍ ഇത്തരക്കാരില്‍ കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു.

Question 26.

വാക്‌സിന്‍ സ്വീകരിച്ച ശേഷം എത്ര നാള്‍ Pregnancy ( ഗര്‍ഭിണിയാവുന്നത്) മാറ്റിവെക്കണം…?

 

Answer :
വാക്‌സിന്റെ രണ്ടാം ഡോസിനു ശേഷം 2 – 4 ആഴ്ച വരെ .

Question 27.

വാക്‌സിന്‍ സ്വീകരിച്ചയാള്‍ Antibiotics, മറ്റു മരുന്നുകള്‍ എന്നിവ കഴിക്കുന്നതില്‍ തടസ്സമുണ്ടോ….?

 

Answer:
ഇല്ല.
കഴിക്കാം

 

Question 28.

വാക്‌സിന്‍ സ്വീകരിച്ചവര്‍ നിര്‍ബന്ധമായും Paracetamol tablet കഴിക്കേണ്ടതുണ്ടോ….,?

 

Answer :
ഇല്ല.
ഇഞ്ചക്ഷന്‍ എടുത്തിടത്ത് വേദന, പനി, തലവേദന … തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കഴിച്ചാല്‍ മതി.

Question 29.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ TT പോലുള്ള മറ്റു വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമുണ്ടോ….?

 

Answer :ഇല്ല.

ഒരേ ദിവസം തന്നെ രണ്ട് വാക്‌സിനും എടുക്കാതിരിക്കുന്നതായിരിക്കും ഉചിതം.
കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള നല്‍കുക.
ചില പഠനങ്ങളില്‍ രണ്ടാഴ്ചത്തെ ഇടവേള നിര്‍ദ്ദേശിക്കുന്നുണ്ട്.

 

Question 30.

സാര്‍, ഞാന്‍ സ്ഥിരം മദ്യം കഴിക്കുന്ന വ്യക്തിയാണ്, എനിക്ക് കോവിഡ് വാക്‌സിന്‍ എടുക്കാമോ….?

 

Answer :
Alcohol (മദ്യം ) ശരീരത്തിലെ immune response ( പ്രതിരോധ പ്രക്രിയ ) കുറയ്ക്കുന്ന വസ്തുവാണ്. ആയതിനാല്‍ മദ്യം ശരീരത്തില്‍ vaccine induced antibody production ന് ഹേതുവാകുന്ന immune response കുറയ്ക്കാന്‍ സാധ്യതയുണ്ട്.
ഇക്കാരണത്താല്‍ വാക്‌സിനേഷന്‍ കാലയളവില്‍ ( വാക്‌സിനെടുത്ത് രണ്ടാഴ്ചയോളം ) മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

Question 31.

ഇപ്പോള്‍ എടുക്കുന്ന വാക്‌സിന്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ (mutant strain) ഫലപ്രദമാണോ….?

 

Answer :
തീര്‍ച്ചയായും.
ജനിതകമാറ്റം സംഭവിച്ച വൈറസ് മൂലം രോഗം ഉണ്ടായാലും രോഗം മൂര്‍ഛിച്ച് ശ്വാസകോശത്തേയും മറ്റും ബാധിക്കുന്ന രീതിയില്‍ രോഗം ഗുരുതരമാവാതെ സംരക്ഷിക്കാന്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നത് മൂലം കഴിയും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

Question 32.

ലോകത്ത് ഉപയോഗിക്കുന്ന മറ്റ്
കോവിഡ് വാക്‌സിന്‍ ഏതല്ലാം…?

Answer :

Pfiser vaccine
Moderna vaccine
Sinopharm vaccine
Sputnik vaaccine.

ഇവ കൂടാതെ ഏറ്റവും പുതിയതായി
Jhonson & jhonson കമ്പനിയുടെ oneshot vaccine കൂടി ട്രയല്‍ പൂര്‍ത്തിയാക്കി വരുന്നു.

 

Question 33.

കോവിഷീല്‍ഡ് (COVISHIELD),
കോ വാക്‌സിന്‍ (COVAXIN), ഇന്ത്യയിലല്ലാതെ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടോ…?

Answer :
ഉണ്ട്.
ഇന്ത്യയില്‍ നിന്നും 20 ല്‍ പരം വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്.

 

Q 34:

കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നത് മൂലം ( vaccine induced) കോവിഡ് വരുമോ…?

Answer:
ഇല്ല.

 

Question 35.

വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ മാസ്‌ക് ഉപയോഗിക്കേണ്ടതുണ്ടോ…?

Answer :
വേണം.

വാക്‌സിനെടുത്താലും കൊറോണ വ്യാപനം തടയാന്‍ മാസ്‌ക്, സോപ്പ് ( സാനിറ്റൈസര്‍ ), സാമൂഹിക അകലം പാലിക്കല്‍ എന്നിവ തുടരണം.
സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് വരെ, അല്ലെങ്കില്‍ HERD ഇമ്മ്യൂണിറ്റി കൈ വരിക്കുന്നത് വരെ നാം ഏവരും ജാഗ്രത പാലിച്ചേ തീരൂ.

 

തയ്യാറാക്കിയത്,
ഡോ. മുഹമ്മദ് നജീബ്.
ഫിസിഷ്യന്‍ & കൊറോണ നോഡല്‍ ഓഫീസര്‍,
കുറ്റ്യാടി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ എസ്എസ് ഹ്യുണ്ടായിയുടെ തട്ടിപ്പ് തുടരുന്നു: വണ്ടി നല്‍കാമെന്ന് പറഞ്ഞു പറ്റിച്ച് പണം മുന്‍കൂര്‍ വാങ്ങി: വാര്‍ത്തയായപ്പോള്‍ കസ്റ്റമറുടെ കാലു പിടിച്ച് ക്ഷമാപണം: എന്നിട്ടും കൃത്യസമയത്ത് വണ്ടി നല്‍കിയില്ല

അടൂരില്‍ ചുവടുറപ്പിച്ച് എംജി കണ്ണന്‍: സംഘത്തില്‍ നിന്ന് ലഭിച്ച ചിട്ടയായ പരിശീലനം പ്രചാരണത്തില്‍ തുണയാകുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ