5:32 pm - Sunday November 24, 6999

ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമമാകും

Editor

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഞായറാഴ്ച അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചര്‍ച്ചയുണ്ട്. എന്‍.ഡി.എ.യുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത. 10-നകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
നേമത്തെ സിറ്റിങ് എം.എല്‍.എ. ഒ. രാജഗോപാല്‍ മത്സരിക്കില്ലെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, നടന്‍ സുരേഷ്ഗോപി എന്നിവരുടെ കാര്യത്തില്‍ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക. സുരേഷ്ഗോപി തിരുവനന്തപുരത്തോ തൃശ്ശൂരോ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞതവണ ബി.ജെ.പി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധിതേടും. പി.സി. ജോര്‍ജുമായി ആശയവിനിമയം നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായില്ലെന്ന് സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്വപ്നയെ ഭീഷണിപ്പെടുത്തല്‍: ജയില്‍ വകുപ്പിനെതിരേ രൂക്ഷവിമര്‍ശവുമായി കസ്റ്റംസ് ഹൈക്കോടതിയില്‍

കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. കെ. പ്രതാപന്‍ ബിജെപിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ