5:32 pm - Monday November 24, 6319

സ്വപ്നയെ ഭീഷണിപ്പെടുത്തല്‍: ജയില്‍ വകുപ്പിനെതിരേ രൂക്ഷവിമര്‍ശവുമായി കസ്റ്റംസ് ഹൈക്കോടതിയില്‍

Editor

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയുണ്ടായെന്ന പരാതിയില്‍ ജയില്‍ വകുപ്പിനെതിരേ രൂക്ഷവിമര്‍ശവുമായി കസ്റ്റംസ് ഹൈക്കോടതിയില്‍. ചില ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്ന് ജയില്‍ അധികൃതര്‍ അറിഞ്ഞതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് തടയിട്ടു. സംസ്ഥാന ഡി.ജി.പി.യുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഇത്.

സ്വപ്നയുടെ കുട്ടികളുമായി സംസാരിക്കുന്നതില്‍വരെ നിയന്ത്രണം ജയിലധികൃതര്‍ കൊണ്ടുവന്നു. സ്വപ്നയ്ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നതിനെതിരേ ജയില്‍വകുപ്പ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോഫെപോസ പ്രതിക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍പോലും സ്വപ്നയ്ക്ക് നല്‍കിയില്ലെന്നും കസ്റ്റംസ് ആരോപിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ ഹര്‍ജിയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന സാമ്പത്തിക കോടതിയുടെ നിര്‍ദേശത്തിനെതിരേ ജയില്‍ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരേയാണ് കസ്റ്റംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നതരാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാതിരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും ജീവനുതന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വപ്ന കത്തുനല്‍കി. ഇതാണ് മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിലേക്ക് എത്തിച്ചത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും യാതൊരു മൂല്യവും കല്പിക്കാതെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണം;രോഗികളെ സങ്കീര്‍ണതയിലേക്ക് തള്ളിവിടുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കണം; മുത്തൂറ്റ് ആശുത്രിയിലെ സ്‌കാനിംഗ് സെന്ററിനെതിരെ യുവാവിന്റെ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ നടപടിയെടുക്കാന്‍ മനുഷ്യാവകശ കമ്മീഷന്‍

ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമമാകും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ