ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും യാതൊരു മൂല്യവും കല്പിക്കാതെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണം;രോഗികളെ സങ്കീര്‍ണതയിലേക്ക് തള്ളിവിടുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കണം; മുത്തൂറ്റ് ആശുത്രിയിലെ സ്‌കാനിംഗ് സെന്ററിനെതിരെ യുവാവിന്റെ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ നടപടിയെടുക്കാന്‍ മനുഷ്യാവകശ കമ്മീഷന്‍

പത്തനംതിട്ട:വയറുവേദനയെ തുടര്‍ന്ന് മുത്തൂറ്റ് ആശുപത്രിയിലെ സ്‌കാനിംഗ് സെന്ററില്‍ എംആര്‍ഐ പരിശോധന നടത്തിയ ഇരുപത്തിനാലുകാരനായ യുവാവിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ആരോഗ്യ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.യുവിവിന്റെപരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും യാതൊരു മൂല്യവും കല്പിക്കാതെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും രോഗികളെ സങ്കീര്‍ണതയിലേക്ക് തള്ളിവിടുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ഗുരുതര വീഴ്ച്ചയെ കുറിച്ച്
അപ്പന്‍ഡിസൈറ്റിസിന്റ സര്‍ജറിയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ മൈക്രോ സ്‌കാനിംഗ് സെന്ററിലാണ് ആദ്യം പരിശോധന നടത്തിയത്.ഇടതുവശത്തെ വൃക്ക കാണുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.ഇതുമായി യുവാവ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ സ്‌കാനിംഗ് യൂണിറ്റില്‍ പരിശോധ നടത്തിയത്.ഇരു കിഡ്‌നിയും യഥാസ്ഥാനത്ത് തന്നെ ഉണ്ടെന്ന റിപ്പോര്‍ട്ട് നല്‍കി.ഇതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ സ്‌കാനിംഗ് സെന്ററില്‍ ഒരിക്കല്‍ കൂടി പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇടതു കിഡ്‌നിയില്ലെന്ന മൈക്രോ ലാബില്‍ നടത്തിയ പരിശോധന ഫലം ശരിവക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെ ലാബില്‍ ഒരിക്കല്‍ കൂടി ബന്ധപ്പെട്ടപ്പോള്‍ തെറ്റ് പറ്റിയെന്നും, ഖേദം പ്രകടിപ്പിച്ച് തിരുത്തിയ റിപ്പോര്‍ട്ട് നല്‍കുകയുമാണ് ഉണ്ടായത്.
Your comment?