സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ16.15 ലക്ഷം ശിവശങ്കര്‍ അടക്കമുള്ളവരില്‍ നിന്ന് ഈടാക്കണം: ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശമ്പളത്തിനും മറ്റുമായി സര്‍ക്കാര്‍ ചെലവഴിച്ച 16.15 ലക്ഷം രൂപ (ജിഎസ്ടി ഒഴികെ) അവരെ നിയോഗിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) തിരികെ നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥരില്‍നിന്നു തുല്യമായി ഈടാക്കണമെന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ.
സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ച കെഎസ്‌ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എംഡി സി. ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നിവരാണു മറ്റു 2 പേര്‍. ഇവരുടെ ആസൂത്രിത നീക്കം മൂലമാണു സ്വപ്നയ്ക്കു ജോലി ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടെങ്കിലും പിഡബ്ല്യുസി ഇതുവരെ നല്‍കിയിട്ടില്ല.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പകരം ആരോപണ വിധേയനായ ജയശങ്കര്‍ പ്രസാദിന് തുടര്‍നടപടികള്‍ക്കായി കൈമാറുകയെന്ന വിചിത്ര നടപടിയാണുണ്ടായത്.
Your comment?