കേരളം സാമൂഹിക മൈത്രിയും സൗഹാര്‍ദ്ദവും പിരിമുറുക്കങ്ങളിലും ക്ലേശങ്ങളിലും പെട്ട അവസ്ഥയാണെന്ന്
തിരുവനന്തപുരം: കേരളം ത്തിന്റെ സാമൂഹിക മൈത്രിയും സൗഹാര്‍ദ്ദവും പിരിമുറുക്കങ്ങളിലും ക്ലേശങ്ങളിലും പെട്ട അവസ്ഥയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (ആര്‍ജിഐഡിഎസ്) സംഘടിപ്പിച്ച ചടങ്ങില്‍ വിര്‍ച്വലായി പങ്കെടുക്കുകയായിരുന്നു അവര്‍. ജനങ്ങള്‍ക്കു തമ്മില്‍ത്തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്ന പുതിയ വികസന തന്ത്രം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മൈത്രിയും സൗഹാര്‍ദ്ദവും എങ്ങനെ സംരക്ഷിച്ച്, പ്രോത്സാഹിപ്പിച്ച് മുന്നോട്ടുപോകാമെന്ന് രാജ്യത്തെ മറ്റു ഭാഗങ്ങള്‍ക്കും ലോകത്തിനു തന്നെയും മാതൃകയാണ് കേരളം. എന്നാല്‍ ഈ അവസ്ഥയില്‍ പിരിമുറുക്കങ്ങളും ക്ലേശങ്ങളും ഇപ്പോള്‍ കാണാം. ഭാവിയിലെ വികസനത്തിന് അടിസ്ഥാനകാര്യമായി പരസ്പര ബന്ധം ശക്തിപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
അപ്രതീക്ഷിതമായ വെല്ലുവിളികളാണ് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കോവിഡ് മഹാമാരി അതു വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സാമൂഹിക സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും പ്രദാനം ചെയ്യുന്ന പുതിയ ചിന്താഗതിയാണ് ആവശ്യം. നിക്ഷേപങ്ങള്‍ പുതിയതു വരുന്നതിനും ഉല്‍പ്പാദനപരമായ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും പ്രകൃതി ദുരന്തങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനും സംഘടിത, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും കര്‍ഷകരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം ഉറപ്പിക്കുന്നതിനും ഉതകുന്ന സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടേണ്ടത്.
Your comment?