സീരിയലില്‍: ബാലവേലാ നിരോധന നിയമം പാലിക്കണം

Editor

തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ, ശ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കുകയായിരുന്നു കമ്മിഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്.
കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന എല്ലാ ഓഡിയോ-വീഡിയോ ഷോകള്‍ക്കും ഉത്തരവ് ബാധകമാണ്. ബാലവേലാ നിരോധന നിയമം അനുസരിച്ച് ഇത്തരം പരിപാടികള്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. നിയമാനുസൃത അപേക്ഷയും എത്ര കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്ട്രേറ്റിനു സമര്‍പ്പിച്ചിരിക്കണം.

കുട്ടികളെ ദിവസം അഞ്ചു മണിക്കൂറോ തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികമോ ഷോയില്‍ പങ്കെടുപ്പിച്ചു കൂടാ. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടിക്കു കിട്ടുന്ന വരുമാനത്തില്‍ 20 ശതമാനത്തില്‍ കുറയാതെ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക കുട്ടിക്കു ലഭ്യമാക്കണം.

 

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെ വിതരണം ആരംഭിച്ചു

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരും ഉദ്യോഗാര്‍ഥികള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ