തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 1.15 വരെ തുടര്‍ന്നു.
റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖയായി നല്‍കുന്നതുവരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് എത്തുന്നതിന് സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിക്കുകയായിരുന്നു.സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Your comment?