ന്യൂഡല്‍ഹി: വാട്സാപ്പ് സ്വകാര്യ മൊബൈല്‍ ആപ്പാണെന്നും അതിന്റെ നയം ഇഷ്ടമുണ്ടെങ്കില്‍ അംഗീകരിച്ചാല്‍ മതിയെന്നും ഡല്‍ഹി ഹൈക്കോടതി. താത്പര്യമില്ലാത്തവര്‍ക്ക് വാട്സാപ്പ് ഉപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സമയക്കുറവു കാരണം കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25-ലേക്കു മാറ്റി.
സ്വകാര്യ ആപ്പാണ് വാട്സാപ്പെന്നും അതില്‍ ചേരണമോയെന്നത് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് സച്ദേവ ചൂണ്ടിക്കാട്ടി. മൊബൈല്‍ ആപ്പുകളുടെ ചട്ടങ്ങളും നിബന്ധനകളും വായിച്ചുനോക്കിയാല്‍ എന്തിനെല്ലാമാണ് സമ്മതം നല്‍കിയതെന്നറിഞ്ഞ് നിങ്ങള്‍ ആശ്ചര്യപ്പെടുമെന്ന് കോടതി പറഞ്ഞു. ഗൂഗിള്‍ മാപ്പുപോലും നിങ്ങളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച് സംഭരിക്കുന്നുണ്ട്. ഏതു വിവരം പുറത്തുവിടുമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നതെന്നും കോടതി ചോദിച്ചു.
Your comment?