
ന്യൂഡല്‍ഹി: രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡല്‍ഹിയിലെ എയിംസിലും, നോര്‍ത്തേണ്‍ റെയില്‍വേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ എയിംസില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ഡോ. മനോഹര്‍ അഗ്‌നാനി വ്യക്തമാക്കി.പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in NATIONAL
Your comment?