ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.എസ്. ചിത്രയടക്കം ആറു മലയാളികള്‍ക്കാണ് ഇത്തവണ പുരസ്കാര ലബ്ധി.
മരണാനന്തര ബഹുമതിയായി ബഹുഭാഷാ ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഫൈബര്‍ ഒപ്റ്റിക്സ് വിദഗ്ധനും ഊര്‍ജ തന്ത്രജ്ഞനുമായ അമേരിക്കന്‍-ഇന്ത്യന്‍ ശാസ്ത്രജ്ഞന് നരീന്ദര്‍ സിങ് കപനിക്കും പദ്മവിഭൂഷണ് ലഭിച്ചു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബേ (പൊതുകാര്യം), കര്‍ണാടകയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധനും മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി.എം. ഹെഗ്ഡെ (വൈദ്യശാസ്ത്രം), ഡല്‍ഹിയിലെ ഇസ്ലാമിക പണ്ഡിതന് മൗലാന വഹീദുദ്ദീന്‍ ഖാന്, പുരാവസ്തു ഗവേഷകന് ബി.ബി. ലാല്‍, ഒഡിഷയില്‍ നിന്നുള്ള ശില്പി സുദര്ശന് സാഹൂ എന്നിവര്‍ക്കും പദ്മവിഭൂഷണ് ലഭിക്കും.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in NATIONAL
Your comment?