ഓമല്ലൂരിലെ ഏദെന്‍സ് ബേക്കറിയില്‍ കേക്ക് അലങ്കരിക്കുന്ന കത്തി തുടയ്ക്കാന്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ജെട്ടി: പരിശോധന നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഞെട്ടി

ഓമല്ലൂര്‍: ടൗണിലെ ബേക്കറിയിലും ഹോട്ടലിലും പരിശോധനയ്ക്ക് ചെന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഞെട്ടി. കേക്ക് അലങ്കരിക്കുന്ന കത്തി തുടയ്ക്കാന്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ജെട്ടി. ബോര്‍മയില്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ നിരത്തിയിടുന്നത് വൃത്തി ഹീനമായ തട്ടില്‍. ഏദെന്‍സ് ബേക്കറിയില്‍ ഇന്നലെ ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് അനാരോഗ്യ പ്രവണതകള്‍ കണ്ടെത്തിയത്. ഹെല്‍ത്തി കേരളായുടെ ഭാഗമായിട്ടാണ് പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറികളിലും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ദിവ്യ ആര്‍. ജയന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഏദെന്‍സ് ബേക്കറി ബോര്‍മയിലേക്ക് കടന്നു ചെന്നപ്പോള്‍ തന്നെ ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ ചുറ്റുപാടുകള്‍ മനസിലാക്കിയത്. റൊട്ടിയും ബണ്ണുമൊക്കെ ഉണ്ടാക്കി വെറും നിലത്താണ് ഇടുന്നത്. ഇതേപ്പറ്റി ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ജീവനക്കാരി തട്ടിക്കയറുകയാണ് ഉണ്ടായത്.
തുടര്‍ന്ന് നോട്ടീസ് നല്‍കി. ബോര്‍മ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അങ്കിള്‍ ബണ്‍ എന്ന ഹോട്ടല്‍ ഏഴു ദിവസത്തേക്ക് അടച്ചിട്ട് വൃത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഹോട്ടല്‍ ജീവനക്കാര്‍ എല്ലാരും കൃത്യമായി മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കി. ഡോ. ദിവ്യ ആര്‍. ജയന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയശ്രീ, കല, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ വിജില, ജാന്‍സി എന്നിവര്‍ പങ്കെടുത്തു.
Your comment?