സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി കെ.എല്‍. രാഹുലും പരുക്കേറ്റ് പുറത്ത്. പരിശീലനത്തിനിടെ ഇടത് കൈക്കുഴയ്ക്കു പരുക്കേറ്റ രാഹുലിനെ, പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കി. താരം ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു. പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രാഹുല്‍. പരുക്കേറ്റ് മടങ്ങുന്ന മൂന്നാമനും.
പേസ് ബോളര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പരമ്പരയ്ക്കിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിയാകട്ടെ, കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഒന്നാം ടെസ്റ്റിനുശേഷവും നാട്ടിലേക്കു മടങ്ങി. ഇതിനു പിന്നാലെയാണ് പരുക്കുമൂലം രാഹുലും മടങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും രാഹുല്‍ കളിച്ചിരുന്നില്ല. അതേസമയം ഏകദിന, ട്വന്റി20 പരമ്പരകളില്‍ കളിച്ച ടീമില്‍ രാഹുല്‍ അംഗമായിരുന്നു
Your comment?