മെല്‍ബണ്‍: നിര്‍ണായക സമയത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത അജിന്‍ക്യ രഹാനെ ഓസ്‌ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ചില തീരുമാനങ്ങള്‍കൊണ്ടും ഞെട്ടിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ അശ്വിനെ കൊണ്ടു വന്നതായിരുന്നു രഹാനെയുടെ ആദ്യത്തെ മികച്ച തീരുമാനം.
അശ്വിന്റെ ടേണിലും ബൗണ്‍സിലും വശംകെട്ട മാത്യു വെയ്ഡ് ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. അതിലൊന്നു പിഴയ്ക്കുകയും ചെയ്തു. ടോപ് എഡ്ജ് ചെയ്ത പന്തിനായി ജഡേജയും ഗില്ലും ഓടി ആശയക്കുഴപ്പമുണ്ടായെങ്കിലും ജഡേജ കൈവിട്ടില്ല. പിന്നാലെ തന്റെ ‘സ്ഥിരം ഇര’യായ സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിനു മടക്കി അശ്വിന്‍ ഓസീസിനെ പ്രതിസന്ധിയിലാക്കി. ലെഗ് സ്ലിപ്പില്‍ പൂജാരയ്ക്കു ക്യാച്ച്.
ആദ്യ സെഷനില്‍ ബോള്‍ ചെയ്യാന്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കുകയും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് അവസരം നല്‍കാതിരിക്കുകയും ചെയ്ത രഹാനയുടെ തീരുമാനവും ചര്‍ച്ചയായി. ലഞ്ചിന് ശേഷമാണ് രഹാനെ സിറാജിന് ഓവര്‍ നല്‍കിയത്. എന്നാല്‍ രണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ പുറത്താക്കി സിറാജ് ക്യാപ്റ്റന്റെ വിശ്വാസം കാത്തു.
Your comment?