5:32 pm - Thursday November 24, 8327

അടൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി: പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി

Editor

അടൂര്‍ : അടൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി. പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി. . എല്‍. ഡി. എഫിലുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയ മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എട്ടാം വാര്‍ഡില്‍ എല്‍. ഡി. എഫ് സ്വതന്ത്രയായി ബിന്‍സി സോണി ( ഡിന്‍സി എം. തോമസ്), 18 ല്‍ നിലവിലെ കൗണ്‍സിലര്‍ മറിയാമ്മ ജേക്കബ്, 19 ല്‍ നിലവിലെ കൗണ്‍സിലര്‍ അജി പാണ്ടിക്കുടി എന്നിവര്‍ മത്സരിക്കും. യു.ഡി. എഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയ 7 ല്‍ ജ്യോതി സുരേന്ദ്രനും 18 ല്‍ ലാലി സജിയും 19 ല്‍ ജിന്‍സി കടുവങ്കലും മത്സരിക്കും. യു. ഡി. എഫില്‍ മുസ്‌ളീം ലീഗിന് നല്‍കിയ രണ്ടു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ല. കോണ്‍ഗ്രസില്‍ (ഐ) ചില വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം കാരണം അന്തിമ ലിസ്റ്റായില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. എന്‍. ഡി. എ യില്‍ ബി. ജെ. പി തങ്ങളുടെ പത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ഇതിനിടെ സി. പി. ഐ ക്ക് വിട്ടുനല്‍കിയ രണ്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള സി. പി. എം ലെ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം പാര്‍ട്ടി നേതൃത്വം തടഞ്ഞു. ഗീതയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സി. പി. എം തീരുമാനിച്ചിരുന്നത്. സി. പി. ഐ ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ബുധനാഴ്ച വൈകിട്ട് യോഗം ചേര്‍ന്നിരുന്നു.നേതൃത്വം ഇടപെട്ടതോടെ ഇവര്‍ പിന്തിരിഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇതര മതക്കാരനെ പ്രണയിച്ച കൗമാരക്കാരിയുടെ തല മൊട്ടയടിച്ചു: സംഭവത്തില്‍ കുടുംബത്തിലെ അഞ്ചുപേരെ നാടുകടത്തി

തോട്ടില്‍ കരയില്‍ വിമാനമിറങ്ങൂന്നു.! കടമ്പനാട് പഞ്ചായത്തിലൂടെ ഹൈടെക് റോഡ് വരുന്നു: അന്തം വിട്ട് മുന്നണികള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ