5:32 pm - Wednesday November 24, 7779

തോട്ടില്‍ കരയില്‍ വിമാനമിറങ്ങൂന്നു.! കടമ്പനാട് പഞ്ചായത്തിലൂടെ ഹൈടെക് റോഡ് വരുന്നു: അന്തം വിട്ട് മുന്നണികള്‍

Editor

അടൂര്‍: തോട്ടിന്‍ കരയില്‍ വിമാനമിറക്കാന്‍ താവളമുണ്ടാക്കും…സ്ഥാനാര്‍ഥി സാറാമ്മയില്‍ അടൂര്‍ ഭാസി പാടിയ പാട്ടാണ്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുമായി വരുന്ന രാഷ്ട്രീയക്കാരെ കളിയാക്കാന്‍ ഇതില്‍പ്പരം നല്ലയൊരു വരി വേറെയുണ്ടോ? കഴിഞ്ഞ പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ കടമ്പനാട് പഞ്ചായത്തിലെ സ്വീകരണത്തിന് ചെന്നപ്പോള്‍ നാട്ടുകാര്‍ക്ക് ഇതേ പോലെ ഒരു വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്. പഞ്ചായത്തിലൂടെ ഹൈടെക് റോഡ് കൊണ്ടു വരുമെന്നതായിരുന്നു അത്.

അപ്പോഴാണ് ജയം പോലും ഉറപ്പില്ലാത്ത സുരേന്ദ്രന്‍ഹൈടെക് റോഡ്
കൊണ്ടു വരുന്നത്. പുച്ഛിച്ചവര്‍ക്ക് സന്തോഷമേകി സുരേന്ദ്രന്‍ തോറ്റു. പക്ഷേ, ആ വാക്ക് സുരേന്ദ്രന്‍ മറന്നില്ല. അദ്ദേഹം എംപിയായില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷനായി. ഇപ്പോഴിതാ അന്നത്തെ ആ വാഗ്ദാനം ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നു. തോട്ടില്‍ കരയില്‍ വിമാനമിറങ്ങൂന്നു…കടമ്പനാട് പഞ്ചായത്തിലൂടെ ദേശീയ പാത വരുന്നു. അന്തം വിട്ടു നില്‍ക്കുകയാണ് മുന്നണികള്‍ ഇവിടെ. കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡ്. അത്രയും ആഗ്രഹമേ ഇവിടൂത്തെ ജനങ്ങള്‍ക്കുള്ളൂ. (ജനപ്രതിനിധികളും അങ്ങനെ ആഗ്രഹിക്കുന്നുവത്രേ. പക്ഷേ, നടപ്പാക്കാനുള്ള ത്രാണി അവര്‍ക്കില്ല).

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ വോട്ടര്‍മാര്‍ക്കാണ് ഹൈടെക് റോഡ് വാഗ്ദാനം ചെയ്തത്. നിങ്ങളുടെ വാര്‍ഡില്‍ കൂടി ഒരു ഹൈടെക് റോഡ് വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്ക്. നെല്ലിമുകള്‍ 3682-ാം നമ്പര്‍ എസ്എന്‍ഡിപി. ശാഖാമന്ദിരത്തിന് മുന്നില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തെരെഞ്ഞെടുപ്പ് ഫലംവന്നപ്പോള്‍ അദ്ദേഹത്തിന് അടൂരില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. എങ്കിലും നെല്ലിമുകള്‍ നിവാസികള്‍ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ കെ. സുരേന്ദ്രന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. സ്ഥലത്തെ ബിജെപി നേതാക്കന്‍മാരോട് റോഡിന്റെ സ്‌കെച്ച് തയ്യാറാക്കി നല്‍കുവാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് നേതാക്കന്‍മാര്‍ നല്‍കിയ സ്‌കെച്ചുമായി സുരേന്ദ്രന്‍ ഹൈടെക് റോഡ് കൊണ്ടുവരാന്‍ ശ്രമം നടത്തുകയായിരുന്നു. ‘പ്രധാനമന്ത്രി ഗ്രാമസഡക്ക് യോചന’പ്രകാരം നെല്ലിമുകള്‍ വാര്‍ഡില്‍ കൂടി മൂന്ന് കിലോമീറ്റര്‍ ഹൈവേ റോഡാണ് കടന്നുപോകുന്നത്. മുണ്ടപ്പള്ളി, ചക്കൂര്‍, ചക്കൂര്‍ച്ചിറ, വെള്ളിശേരിപടി, കന്നുവിള, നാലാംമൈല്‍ വഴിയാണ് ഹൈടെക് റോഡ് കടന്നുപോകുന്നത്. ഇതിന്റെ മൂന്നാംഘട്ട സര്‍വ്വെയും പൂര്‍ത്തിയായി. സ്ഥലം ഉടമകളുടെ അനുവാദത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സ്ഥലത്തെ പ്രമുഖ പാര്‍ട്ടിയുടെ ‘മുന്നൂറ്റി കുരുക്കന്‍’എന്ന നേതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പ്രമുഖ പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചരണത്തിന് മുഖ്യവിഷയമായാണ് ‘മുന്നൂറ്റി കുരുക്കന്‍’ വോട്ടര്‍മാരോട് പറയുന്നത്. തങ്ങള്‍ കേന്ദ്രത്തില്‍ ഇടപെട്ടു നിങ്ങളുടെ വാര്‍ഡില്‍ കൂടി ഹൈടെക് റോഡ് വന്നു. മൂന്ന് മാസത്തിനുള്ളില്‍ പണി ആരംഭിക്കുമെന്നൊക്കെ . ഇത് സ്ഥലത്തെ ബി. ജെ. പി. നേതാക്കന്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണ്.സ്ഥലത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പ്രചരണാര്‍ത്ഥം കെ. സുരേന്ദ്രനെ ഇവിടെ എത്തിച്ച് നിജസ്ഥിതി ജനങ്ങളെ അറിയിക്കാണ് പാര്‍ട്ടിതീരുമാനം.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി: പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി

നുണ പറയാന്‍ അറിയാത്ത മറഡോണയുടെ മറക്കാത്ത ഓര്‍മകളുമായി ഡോ ബോബി ചെമ്മണൂര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ