5:32 pm - Sunday November 24, 6718

‘തോമസുകുട്ടീ വിട്ടോട’ ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന പകുതിയോളം പദ്ധതികള്‍ കൊല്ലം അസംബ്ലിയില്‍ ഉള്‍പ്പെടുന്നതല്ലന്നും മുകേഷ് എംഎല്‍എ

Editor

കൊല്ലം: കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന് മറുപടിയുമായി മുകേഷ് എംഎല്‍എമണ്ഡലത്തെ കുറിച്ച് പഠിക്കണമെന്നും ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന പകുതിയോളം പദ്ധതികള്‍ കൊല്ലം അസംബ്ലിയില്‍ ഉള്‍പ്പെടുന്നതല്ലന്നും എംഎല്‍എ.സമയം കിട്ടുമ്പോള്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഒന്ന് കറങ്ങി കിഫ്ബി കൂടാതെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കെപിസിസി വൈസ് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചാണ് മുകേഷ് തന്റെ വിശദീകരണകുറിപ്പ് അവസാനിപ്പിച്ചത്.എന്നാല്‍മണ്ഡലത്തിലെ ഇല്ലാത്തവര്‍ക്കുകള്‍ അപ് ലോഡ് ചെയ്ത കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ ‘തോമസുകുട്ടീ വിട്ടോട’ എന്ന് പറഞ്ഞ് ഓടി പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ശൂരനാട് രാജശേഖരന്‍ മറുപടി നല്‍കി.

മുകേഷ് എംഎല്‍എയുടെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്റെ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു.

ഭരണം തീരാന്‍ 7 മാസം മാത്രം ബാക്കിയുള്ളപ്പോള്‍
കൊല്ലം അസംബ്ലി മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെടുത്തി 19 പ്രോജക്ടുകള്‍ ഉണ്ടെന്നും അതില്‍ ഒന്നും തന്നെ നടപ്പായിട്ടില്ല എന്നുള്ളതുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്..

പ്രിയപ്പെട്ട സുഹൃത്തിനോട് എനിക്ക് ആദ്യം തന്നെ പറയുവാനുള്ളത് ആദ്യം മണ്ഡലത്തെക്കുറിച്ച് ഒന്ന് പഠിക്കണം ഇതില്‍ പറയുന്ന പകുതിയോളം പദ്ധതികള്‍ കൊല്ലം അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല..

1: ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം വര്‍ക്ക് ദ്രുതഗതിയില്‍ നടക്കുകയാണ് 20% പൂര്‍ത്തിയായിട്ടുണ്ട്

2, 3 ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കാണ്.

4 : നാലാമത്തെ പദ്ധതി ആണ് മങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. വര്‍ക്ക് പൂര്‍ത്തീകരിച്ചു കൊല്ലം മണ്ഡലത്തിലെ മാത്രമല്ല ജില്ലയിലെ തന്നെ ആദ്യത്തെ ഹൈടെക് സ്‌കൂള്‍ മങ്ങാട് സ്‌കൂള്‍ ആണ് സുഹൃത്തേ

5, 6 ഈ രണ്ട് പദ്ധതികള്‍ നയ പരിശോധന നടക്കുന്ന പദ്ധതിയാണ് ഇത് മാസ്റ്റര്‍പ്ലാന്‍ അടക്കമുള്ള പദ്ധതിയാണ് ഒരുപാട് ഏജന്‍സികളുടെ ക്ലിയറന്‍സ് ആവശ്യമായിട്ടുള്ള പദ്ധതിയാണ് അതും ധൃതഗതിയില്‍ നടക്കുന്നുണ്ട്

7 : കൊല്ലം മണ്ഡലം അല്ല.

8 : പെരുമണ്‍ പാലം എല്ലാ കടമ്പകളും കടന്ന് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് അടുത്ത ആഴ്ച തൊട്ട് അതിന്റെ വര്‍ക്ക് ആരംഭിക്കുകയാണ് സുഹൃത്തേ.

9, 10, കൊല്ലം മണ്ഡലം അല്ല

11 : ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ട പ്രവര്‍ത്തനത്തിനുള്ള ഫണ്ടാണ് മൂന്നാംഘട്ടം 70 ശതമാനം പൂര്‍ത്തിയായി പണി പൂര്‍ത്തിയായ ഉടനെ നാലാംഘട്ടം പ്രവര്‍ത്തനമാരംഭിക്കും

12 : ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കാണ് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ വകുപ്പ് തലത്തില്‍ നടക്കേണ്ട കാര്യമാണ്.

13 14 കൊല്ലം, കുണ്ടറ, ഇരവിപുരം, മണ്ഡലങ്ങളിലായി നടന്നുവരുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ വര്‍ക്കാണ് കൊല്ലം കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്തു കൊണ്ടുള്ള പദ്ധതി ധൃതഗതിയില്‍ നടന്നുവരികയാണ്.

15 : അഞ്ചാലുംമൂട് സ്‌കൂള്‍ പണി പൂര്‍ത്തിയായി സുഹൃത്തേ ബഹുമാനപെട്ട മുഖ്യമന്ത്രി ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

16 : പണയില്‍ സ്‌കൂള്‍ അതും പണി പൂര്‍ത്തിയായി അതും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്

17, 18, കൊല്ലം മണ്ഡലം അല്ല.

19 : ഹൈടെക് സ്‌കൂള്‍ പ്രഖ്യാപനം സംസ്ഥാനതലത്തില്‍ നടന്നു മൂന്നരക്കോടിക്ക് കൊല്ലം മണ്ഡലത്തില്‍ ഹൈടെക് ക്ലാസുകള്‍ അനുവദിച്ചു നിര്‍മ്മാണം പൂര്‍ത്തിയായി.

അതുകൂടാതെ എം എല്‍ എ ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ചെലവില്‍ 21 സര്‍ക്കാര്‍ സ്‌കൂളുകളും 6 എയ്ഡഡ് സ്‌കൂളുകളിലും ആയി 54 ഹൈടെക് ക്ലാസ് മുറികള്‍ കൂടി നിര്‍മിച്ചിട്ടുണ്ട്.
ഞാന്‍ നല്ല നടന്‍ ആണെന്ന് അങ്ങ് സമ്മതിച്ചല്ലോ സന്തോഷം..
ഞാന്‍ നല്ല എം എല്‍ എ ആണെന്ന് അങ്ങ് സമ്മതിച്ചാല്‍ അത് പണ്ട് മഹാനായ
ഇ എം എസ് പറഞ്ഞത് പോലെ എനിക്കെന്തോ കുഴപ്പം ഉണ്ടെന്ന് ആകില്ലേ..
അങ്ങേ ഞാന്‍ കുറ്റം പറയില്ല കാരണം
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥി മോഹികള്‍ നിരവധി ഉണ്ടാകും അവരില്‍ ആരെങ്കിലും ആയിരിക്കും അങ്ങയെ കൊണ്ട് ഇത് ചെയ്യിച്ചത്.

ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ കൊല്ലം അസംബ്ലി മണ്ഡലത്തില്‍ ഒന്ന് കറങ്ങി കിഫ്ബി കൂടാതെ നടത്തിയിട്ടുള്ള ഇവിടുത്തെ വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം ഒന്ന് കാണാന്‍ ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.
ഒരുപാട് സമയം വേണ്ടി വരില്ല കാരണം കൊല്ലം അസംബ്ലി മണ്ഡലത്തിലെ എല്ലാ റോഡുകളും bm&bc വര്‍ക്ക് ആണ് ചെയ്തിരിക്കുന്നത്..
ഏതായാലും പെട്ടിക്കടക്ക് മുന്നില്‍ മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് തൂക്കിയും പശുവിനെ തീറ്റുന്ന പാടത്ത് കളിപ്പാട്ട വിമാനമിറക്കി എയര്‍പോര്‍ട്ട് എന്ന അവകാശം ഉന്നയിച്ചുകൊണ്ടുമുള്ള ഗിമ്മിക്കുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യില്ല..
സംസ്ഥാനത്തെ കിഫ്ബിയുടെ മുഴുവന്‍ പ്രോജക്ടുകളും എന്റെ അക്കൗണ്ടില്‍ പെടുത്തണ്ടായിരുന്നു.

ഒരുപാട് സ്നേഹത്തോടെ..
കൊല്ലം എംഎല്‍എ മുകേഷ്..

ഡോ.ശൂരനാട് രാജശേഖരന്റെ മറുപടി

കൊല്ലം മണ്ഡലത്തിലെ കിഫ് ബി പദ്ധതികളെ പറ്റി ഞാനിട്ട ഫേസ് ബുക്ക് പോസ്റ്റിന് പ്രീയപ്പെട്ട സുഹൃത്ത് മുകേഷ് എം.എല്‍.എ യുടെ മറുപടി വായിച്ചു.

  1. ഞാന്‍ ഉന്നയിച്ച കിഫ് ബി പദ്ധതികള്‍ പലതും കൊല്ലം അസംബ്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല എന്നാണ് എം.എല്‍.എ സൂചിപ്പിക്കുന്നത്. കിഫ് ബി യുടെ വെബ്സൈറ്റില്‍ അസംബ്ലി മണ്ഡലങ്ങള്‍ തിരിച്ച് പ്രൊജക്ടുകളുടെ സ്റ്റാറ്റസ് അപ് ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ കൊല്ലം അസംബ്ലി മണ്ഡലത്തിന്റെ പ്രൊജക്ടുകളായി കൊടുത്തിട്ടുള്ളതാണ് ഞാന്‍ എന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയത്. പകുതിയോളം പദ്ധതികള്‍ കൊല്ലം അസംബ്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല എന്ന് എം.എല്‍.എ തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക്, എം.എല്‍.എ തന്നെ ആ പദ്ധതികള്‍ കിഫ് ബി വെബ്സൈറ്റില്‍ നിന്ന് ഉടനടി നീക്കം ചെയ്യാന്‍ ആവശ്യപ്പെടണം. എന്തിനാണ് ഇല്ലാത്ത പദ്ധതികള്‍ കൊല്ലം അസംബ്ളിയുടെ ഭാഗമായി വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തത് എന്ന് കിഫ് ബിയോട് വിശദീകരണം ആരായുകയും വേണം.

  2. ചില പദ്ധതികള്‍ ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കാണെന്ന് എം.എല്‍.എ സൂചിപ്പിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കുകള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതും എം.എല്‍.എ യുടെ കടമയാണ്. കൃത്യമായ മോണിറ്ററിംഗ് എം.എല്‍.എയുടെ ഭാഗത്ത് നിന്ന് ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കില്‍ ഉണ്ടായേ തീരൂ.

  3. മൂന്ന് സ്‌ക്കൂളുകളുടെ പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തു എന്നും ചില പദ്ധതികള്‍ ധൃതഗതിയില്‍ നടക്കുന്നുണ്ടെന്നും അടുത്താഴ്ച ഒരു പദ്ധതി തുടങ്ങുമെന്നും ഒരെണ്ണം 20% ആയെന്നുമൊക്കെ എം.എല്‍.എ പറഞ്ഞിട്ടുണ്ട്. ഭരണം തീരാന്‍ 7 മാസം മാത്രം അവശേഷിക്കുമ്പോള്‍, കൊല്ലത്ത് ഉണ്ടായത് വികസന സ്തംഭനം തന്നെയാണെന്ന് എം.എല്‍.എയുടെ വിശദീകരണത്തില്‍ നിന്ന് മനസിലാക്കാം.സംസ്ഥാന ത്തെ മുഴുവന്‍ കിഫ് ബി പ്രൊജക്ടുകളും എന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തണ്ട എന്ന് എം.എല്‍.എ കിഫ്ബിയോട് ഇന്ന് തന്നെ പറയുക. ചില കാര്യങ്ങള്‍ കിഫ്ബിയോട് ചോദിച്ചറിയുകയും വേണം,

(എ) 5 വര്‍ഷം കൊണ്ട് 55000 കോടി പദ്ധതികള്‍ നാട്ടില്‍ നടപ്പാക്കും എന്നാണല്ലോ കിഫ്ബി നയം. ഇപ്പോള്‍ 60000 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കി എന്ന് കേള്‍ക്കുന്നു. കിഫ് ബി കയ്യിലുള്ളത് 16000 കോടിയാണ് .അതില്‍ നിന്നും 6000 കോടി വിവിധ പ്രവൃത്തികള്‍ക്ക് നല്‍കി. മിച്ചം കിഫ് ബി കയ്യിലുള്ളത് 10,000 കോടി. ഈ 10000 കോടി കൊണ്ടാണ് ബാക്കി ചെയ്യേണ്ട 54000 കോടിയുടെ പദ്ധതി ചെയ്യേണ്ടത്.ഭരണം തീരാന്‍ 7 മാസം അവശേഷിക്കെ 10000 കോടി വച്ച് 54,000 കോടിയുടെ പദ്ധതികള്‍ ചെയ്യുന്ന വിദ്യ വിശദമാക്കാമോ?

(ബി) 9.723 % കൊള്ളപ്പലിശക്ക് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി കുറഞ്ഞ പലിശയ്ക്ക് ന്യൂ ജനറേഷന്‍ ബാങ്കില്‍ നിക്ഷേപിച്ച സാമ്പത്തിക ശാസ്ത്രം ഒന്ന് വിശദമാക്കാമോ?

(3) 1,17, 264 താല്‍ക്കാലിക / കരാര്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ പുറത്ത് വിട്ട ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമായിരിക്കെ , കിഫ് ബി യിലെ കരാര്‍ നിയമനങ്ങളെക്കുറിച്ച് എന്താണ് എം.എല്‍.എ ക്ക് പറയാനുള്ളത്?

(ഡി ) 10,000 രൂപ ദിവസവും കൊടുത്ത് കിഫ് ബിയിലേക്ക് ഉപദേശകനെ നിയമിക്കാന്‍ വിളിച്ചത് അങ്ങ് അറിഞ്ഞിട്ടുണ്ടോ? അസംബ്ളി മണ്ഡലം തിരിച്ച് അതാത് മണ്ഡലത്തിലെ പ്രൊജക്ടുകള്‍ പോലും വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യാനറിയാത്ത ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളെ തീറ്റി പോറ്റാന്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിക്കുന്നത് ശരിയാണോ? ഞാനിത്രയും പറയാന്‍ കാരണം പ്രിയ സുഹൃത്തേ, നമ്മുടെ നാടിന്റെ മൊത്തം കടബാധ്യത 3 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു. ജനിക്കാന്‍ പോകുന്ന ഓരോ കുട്ടിയും പിറന്ന് വീഴുന്നത് 72000 രൂപ കടത്തിലും.കിഫ്ബിയിലെ ധൂര്‍ത്ത് അവസാനിപ്പിക്കേണ്ടത് എം.എല്‍.എ യുടെ കൂടി കടമയാണെന്ന് ഓര്‍മിക്കുന്നു.

മണ്ഡലത്തില്‍ ഇല്ലാത്ത വര്‍ക്കുകള്‍ അപ് ലോഡ് ചെയ്ത കിഫ് ബി യിലെ ഉദ്യോഗസ്ഥന്‍ മുകേഷിനെ കാണുമ്പോള്‍ ‘ തോമസ് കുട്ടി വിട്ടോടാ’ എന്ന് പറഞ്ഞ് ഓടി പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നടന്മാരിലൊരാളായ മുകേഷിന് കര്‍മരംഗത്ത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് നിറഞ്ഞ സ്നേഹത്തോടെ ആശംസിക്കുന്നു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് ബാധിച്ചാല്‍ പ്രതിരോധശേഷി 5 മാസം വരെ നീണ്ടുനില്‍ക്കാം

ഇതര മതക്കാരനെ പ്രണയിച്ച കൗമാരക്കാരിയുടെ തല മൊട്ടയടിച്ചു: സംഭവത്തില്‍ കുടുംബത്തിലെ അഞ്ചുപേരെ നാടുകടത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ