5:32 pm - Saturday November 24, 8192

കോവിഡ് ബാധിച്ചാല്‍ പ്രതിരോധശേഷി 5 മാസം വരെ നീണ്ടുനില്‍ക്കാം

Editor

വാഷിങ്ടന്‍: സാര്‍സ്‌കോവ്-2 വൈറസ് ഒരിക്കല്‍ ബാധിച്ചാല്‍ കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് 5 മാസം വരെ നീണ്ടുനില്‍ക്കാമെന്ന് ഗവേഷകര്‍. അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. കോവിഡ് ബാധിച്ച 6000ല്‍ പരം ആളുകളില്‍നിന്നു ശേഖരിച്ച ആന്റിബോഡികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

രോഗം ബാധിച്ച് 5-7 മാസങ്ങളോളവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികള്‍ രോഗികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജനായ അസോഷ്യേറ്റ് പ്രഫസര്‍ ദീപ്ത ഭട്ടാചാര്യ അറിയിച്ചു. അരിസോണ സര്‍വകലാശാലയിലെ പ്രഫസര്‍ ജാന്‍കോ നികോലിച്‌സുഗിച്ചുമായി ചേര്‍ന്നായിരുന്നു ഗവേഷണം.

വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവയാണ് വൈറസിനെതിരായി പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റിബോഡികള്‍ 14 ദിവസം വരെ രക്തപരിശോധനയില്‍നിന്നു കണ്ടെത്താം.

പ്രതിരോധ സംവിധാനത്തിന്റെ രണ്ടാമത്തെ പ്രതികരണശേഷി എന്നത് ദീര്‍ഘനാള്‍ ജീവനോടെയിരിക്കുന്ന പ്ലാസ്മ സെല്ലുകളുടെ ഉത്പാദനമാണ്. ഇവയാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിബോഡികള്‍ സൃഷ്ടിക്കുന്നത്. ഈ ആന്റിബോഡികള്‍ കുറേക്കാലംകൂടി ശരീരത്തിന് പ്രതിരോധശേഷി നല്‍കാറുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തോംസണ്‍ ബേക്കറിയുടെ ബോര്‍മയുടെയും മാലിന്യ പ്ലാന്റിന്റെയും പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് :പരിശോധനാ സംഘം വരുന്നതറിഞ്ഞ് മാലിന്യം മണ്ണിട്ട് മൂടി: വാരിക്കുഴിയില്‍ താഴ്ന്നു പോയത് പൊലീസുകാരന്‍

‘തോമസുകുട്ടീ വിട്ടോട’ ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന പകുതിയോളം പദ്ധതികള്‍ കൊല്ലം അസംബ്ലിയില്‍ ഉള്‍പ്പെടുന്നതല്ലന്നും മുകേഷ് എംഎല്‍എ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ