തോംസണ്‍ ബേക്കറിയുടെ ബോര്‍മയുടെയും മാലിന്യ പ്ലാന്റിന്റെയും പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് :പരിശോധനാ സംഘം വരുന്നതറിഞ്ഞ് മാലിന്യം മണ്ണിട്ട് മൂടി: വാരിക്കുഴിയില്‍ താഴ്ന്നു പോയത് പൊലീസുകാരന്‍
തിരുവല്ല: വിവാദങ്ങളില്‍പ്പെടുന്നത് പതിവാക്കിയവരാണ് കടപ്ര ആസ്ഥാനമായുള്ള തോംസണ്‍ ബേക്കേഴ്സ്. അമ്പലപ്പുഴ പാല്‍പ്പായസം ഉണ്ടാക്കി വിറ്റതിന് ആര്‍എസ്എസുകാര്‍ ഉടമയെ കൊണ്ട് മാപ്പു പറയിപ്പിച്ചത് അടുത്ത കാലത്താണ്. ഭക്ഷണത്തിന്റെ പേരില്‍ അടക്കം ഇവര്‍ക്കെതിരേ പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പരാതി ഉയര്‍ത്തുന്നത് കടപ്രയില്‍ തോംസണ്‍ ബേക്കറിയുടെ ബോര്‍മയുടെ സമീപം താമസിക്കുന്ന നാട്ടുകാരാണ്. പരാതി പരിശോധിക്കാന്‍ സബ്കലക്ടറും സംഘവും വരുന്നുവെന്ന വിവരം ചോര്‍ന്ന് കിട്ടിയ ബേക്കറി ഉടമകള്‍ മാലിന്യം മണ്ണിട്ട് മുടി. സബ്കലക്ടര്‍ക്കൊപ്പം വന്ന പൊലീസുകാരന്‍ മാലിന്യക്കുഴിയില്‍ താഴ്ന്നു പോയി. ഇതേ തുടര്‍ന്ന് ബോര്‍മയുടെയും മാലിന്യ പ്ലാന്റിന്റെയും പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉത്തരവിട്ടു.
സമീപവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെക്കുറിച്ച് പരിശോധിക്കാന്‍ സബ് കലക്ടറും സംഘവും വരുന്നെന്ന വിവരമറിഞ്ഞു മാലിന്യത്തിന് മുകളില്‍ മണ്ണും കരിയിലയും മറ്റുമിട്ടു മറച്ചിരുന്നു. എന്നാല്‍ സബ് കലക്ടറുടെ കൂടെയുള്ള പൊലീസുകാരന്‍ ചെളിയില്‍ താഴ്ന്നു പോയതാണ് വഴിത്തിരിവായത്. തുടര്‍ന്നുള്ള പരിശോധനയില്‍ മാലിന്യം മണ്ണും മറ്റും ഉപയോഗിച്ച് മറച്ചുവെച്ചതാണെന്നും അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. അസഹനീയമായ ദുര്‍ഗന്ധം മൂലം നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിനും മലിനജലത്തിന്റെ പുറന്തള്ളല്‍ കാരണം കിണറുകളിലെ വെള്ളത്തെയും സമീപത്തുകൂടി ഒഴുകുന്ന കോലറയാറിലേക്ക് ഒഴുക്കിയതും നാട്ടുകാരുടെ പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. സ്ഥലം സന്ദര്‍ശിച്ച സബ് കലക്ടര്‍ പരാതിയെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കടപ്ര പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/112521963945450/videos/645127669531670/
Your comment?