5:32 pm - Saturday November 25, 7037

തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയ ഒരു കാല്‍നടക്കാരനു വേണ്ടിയുള്ള തിരച്ചിലില്‍

Editor

ചവറ: തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയ ഒരു കാല്‍നടക്കാരനു വേണ്ടിയുള്ള തിരച്ചിലിലാണ് എല്ലാവരും. ആരാണ് ആ ഭാഗ്യവന്‍ ! വെള്ളിയാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും അന്വേഷിക്കുകയാണ് ചവറക്കാര്‍, ഒപ്പം ലോകവും. ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യങ്ങളില്‍ വൈറലായതോടെയാണ് ആ കാല്‍നടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാന്‍ തുടങ്ങിയത്.

സംഭവം ഇങ്ങനെ:

വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയില്‍ വിജയപാലസിനു മുന്നിലൂടെ കൈയ്യിലൊരു സഞ്ചിയും മുഴക്കോല്‍ എന്നു തോന്നുന്ന ഒരു സ്‌ക്വയര്‍ ട്യൂബുമായി ശങ്കരമംഗലം ഭാഗത്തേക്ക് ഓരം ചേര്‍ന്ന് നടന്നു പോവുകയായിരുന്നു അയാള്‍.

എതിര്‍ദിശയില്‍ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നില്‍ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇന്‍സുലേറ്റഡ് മിനി വാന്‍ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് നിബന്ധനകളെല്ലാം പുല്ലുവില; അടൂര്‍ ഗോപു നന്ദിലത്ത് ജി-മാര്‍ട്ടിലും, എസ്.എം സില്‍ക്‌സിലും അനുഭവപ്പെടുന്നത് വന്‍ തിരക്ക്; ഗോപു നന്ദിലത്ത് ജി- മാര്‍ട്ടിന്റെ വിവാദപരസ്യത്തില്‍ നടപടിയെടുത്ത് അധികൃതര്‍

കടമ്പനാട്ട് പിടിവിട്ട് കോവിഡ് 19 രോഗികളുടെ എണ്ണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ