കോവിഡ് നിബന്ധനകളെല്ലാം പുല്ലുവില; അടൂര്‍ ഗോപു നന്ദിലത്ത് ജി-മാര്‍ട്ടിലും, എസ്.എം സില്‍ക്‌സിലും അനുഭവപ്പെടുന്നത് വന്‍ തിരക്ക്; ഗോപു നന്ദിലത്ത് ജി- മാര്‍ട്ടിന്റെ വിവാദപരസ്യത്തില്‍ നടപടിയെടുത്ത് അധികൃതര്‍
അടൂര്‍: സാമൂഹിക അകലം പാലിക്കണം, മസ്‌ക്ക് ധരിക്കണം, ഇടക്കിടെ കൈകള്‍ ശുചിയാക്കണം. ദിവസേന നിരവധി തവണ നാം കേള്‍ക്കുന്നതാണ് ഇക്കാര്യങ്ങള്‍.എന്നാല്‍ കോവിഡ് നിബന്ധനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം കാറ്റില്‍ പറത്തുകയാണ് അടൂരിലെ രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍.നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.എം സില്‍ക്‌സും, പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസിന് സമീപമുള്ള ഗോപു നന്ദിലത്ത് ജിമാര്‍ട്ടിലുമാണ് കോവിഡിനെ പോലും അമ്പരിപ്പിക്കുന്ന തരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്.
എസ്.എം സില്‍ക്‌സിലെ ക്യൂ റോഡിലേക്ക് വരെ നീണ്ടു. സാമൂഹിക അകലം പാലിക്കാതെയാണ് ആളുകളുടെ നില്‍പ്പ്.ഗോപു നന്ദിലത്ത് ജിമാര്‍ട്ടിലെയും സ്ഥിതി മറിച്ചല്ല.
കോവിഡ് കാലത്തെ കച്ചവടം പൊടിപൊടിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ നന്തിലത്ത് ജി-മാര്‍ട്ട് പോലീസ് അടച്ചു പൂട്ടിയ കൂട്ടത്തില്‍ പത്തനംതിട്ട സെന്റ പീറ്റേഴ്സ് ജങ്ഷനിലെ ബ്രാഞ്ചും ഉള്‍പ്പെട്ടു. ഇന്ന് രാവിലെ തന്നെ ഷോറൂം പൊലീസ് അടച്ചു പൂട്ടിയിരുന്നു.എന്നാല്‍ അടൂരിലെ ഷോറും അടപ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നഗരത്തിലെ പ്രധാനപ്പെട്ട ഈ രണ്ട് സ്ഥാപനങ്ങള്‍ നടത്തുന്ന നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
https://www.facebook.com/adoorvartha/videos/1906357336184734/
Your comment?