സമ്പര്‍ക്കത്തിലൂടെ പൊലീസുകാരനും നാല് എക്സൈസുകാര്‍ക്കും രോഗബാധ

Editor

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനും 4 പേര്‍ എക്സൈസ് ഉദ്യോഗസ്ഥരുമാണ്.

പത്തനംതിട്ട സ്വദേശി പൊലീസ് ഉദ്യോഗസ്ഥനായ 26 വയസുകാരനാണ് രോഗം ബാധിച്ചത്. മലയാലപ്പുഴയില്‍ മുന്‍പ് രോഗബാധിതനായ പൊലീസ് ഓഫീസറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

അടൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 50 വയസുകാരന്‍,33 വയസുകാരന്‍, 42 വയസുകാരന്‍, 46 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ 1591 പേര്‍ രോഗികളായി. ഇതില്‍ 720 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ഇന്നലെ 62 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1142.

ജില്ലക്കാരായ 447 പേര്‍ ചികിത്സയിലാണ്. ഇതില്‍ 436 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 121 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 106 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 6 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 67 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 108 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 466 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

പുതിയതായി 46 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 3934 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 1242 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 1526 പേരും നിരീക്ഷണത്തിലാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ്19: അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പ്രചരണം നടത്തിയവര്‍ കുടുങ്ങും

എസ്ബിഐയുടെ കടമ്പനാട് സിഡിഎമ്മില്‍ പണമിട്ട യുവാവിന് ലഭിച്ചത് മെഷിന്‍ കേടാണെന്ന അറിയിപ്പ്: 41,000 രൂപ പോയ യുവാവ് പരാതിയുമായി രംഗത്ത്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ