കോവിഡ്19: അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പ്രചരണം നടത്തിയവര്‍ കുടുങ്ങും
അടൂര്‍: ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍ക്ക് കോവീഡ് സ്ഥിതീകരിച്ചു. അടുത്ത ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക അവര്‍ ക്വാറന്റയിനില്‍ പോകുക എന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നത്. എന്നാല്‍ ആശുപത്രിയ്‌ക്കെതിരെയും ഡോക്ടര്‍ക്കെതിരെയും വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതായും കാണിച്ച് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.മനോജ് അടൂര്‍ ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു. നവമാധ്യമങ്ങളില്‍ പ്രചരിച്ചവാര്‍ത്ത രോഗികളെയും കൂട്ടിരുപ്പുകാരെയും പരിഭ്രാന്തിയിലാക്കി.
Your comment?