അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങി: 3 വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന്: കുട്ടി മരിച്ചു

Editor

ആലുവ: അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന് അമ്മയും ബന്ധുക്കളും ആരോപിക്കുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. അതേസമയം, ചികിത്സപ്പിഴവില്ലെന്ന് മൂന്ന് ആശുപത്രി അധികൃതരും പറയുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തുപൊയ്‌ക്കൊള്ളുമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ ചികിത്സിച്ചില്ലെന്നാണു പരാതി. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് എത്തിയതിനാലാണ് ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ വയ്ക്കാതെ തിരിച്ചയച്ചതെന്നും ആരോപണമുണ്ട്. മരണശേഷമുള്ള പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവാണ്.

ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൂന്ന് ആശുപത്രികളുടെയും സൂപ്രണ്ടുമാര്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

മൂന്നാം പിറന്നാളിന് 8 ദിവസം മാത്രം ബാക്കി നില്‍ക്കെയാണു പൃഥ്വിരാജിന്റെ മരണം. കൊല്ലം പൂത്താക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ സുനിലിന്റെയും യശോദയുടെയും മകളാണു നന്ദിനി. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറാണു രാജ്. കോവിഡ് വ്യാപന മേഖലയായതിനാല്‍ ഇന്നു കൊല്ലത്തു നടത്തുന്ന സംസ്‌കാരത്തിനു പോകാനുമാകില്ല.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ പാഞ്ഞു കയറി ലോട്ടറി കടച്ചവടം നടത്തുന്ന വികലാംഗന്‍ മരിച്ചു

കൊതുകു കടിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ