നിയന്ത്രണം വിട്ട ഇന്നോവ കാര്‍ പാഞ്ഞു കയറി ലോട്ടറി കടച്ചവടം നടത്തുന്ന വികലാംഗന്‍ മരിച്ചു

Editor

അടൂര്‍: മുച്ചക്ര സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ഇന്നോവാകാര്‍ ഇടിച്ചു കയറി ലോട്ടറി വില്പനക്കാരനായ അംഗപരിമിതന്‍ മരിച്ചു. മുണ്ടപ്പള്ളി അമ്മുമ്മപാറ പുത്തന്‍ വിള മേലേതില്‍ പിറ്ററുടെയും പെണ്ണമ്മയുടെയും മകന്‍ ജോണ്‍ പീറ്റര്‍ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് താഴെ അരമന പടിക്ക് സമീപ ത്തിയിരുന്നു അപകടം. പരുക്കേറ്റ ജോണ്‍ പീറ്ററെ ഉടന്‍ തന്നെ അടൂ ര്‍ ജനറലാശുപത്രിയില്‍ എത്തി ച്ചെങ്കിലും മരിച്ചു.

അടൂര്‍ ഹൈസ്‌കൂള്‍ ഭാഗത്ത് നിന്ന് പന്തളം ഭാഗത്തേക്ക് പോയ ഇന്നോവാ കാറാണ് അപകടത്തില്‍ പെട്ടത്.റോഡരുകില്‍ മുച്ചക്ര സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് അതിലിരുന്ന് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു ജോണ്‍ പീറ്റര്‍ .
നിയന്ത്രണം വിട്ടകാര്‍ ഇയാളെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു.കാറിലെ ഡ്രൈവര്‍ പരുക്കേല് ക്കാതെ രക്ഷപെട്ടു.അപകടത്തില്‍ മുച്ചക്ര സ്‌കൂട്ടര്‍ പൂര്‍ണ്ണമായി തകര്‍ന്നു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങി: 3 വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന്: കുട്ടി മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ