യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനുമായി ഹൃദയ ബന്ധം സൂക്ഷിച്ചിരുന്ന ഒഐസിസി ജിദ്ദ കമ്മിറ്റി അംഗം വില്‍സണ്‍ വലിയകാല ബിജെപിയില്‍

Editor

പത്തനംതിട്ട: പ്രവാസി കോണ്‍ഗ്രസ് നേതാവും ഒഐസിസി ജിദ്ദ കമ്മിറ്റി അംഗവുമായ വില്‍സണ്‍ വലിയകാല ബി ജെ പി പാളയത്തില്‍ എത്തിയതിന്റെ ഞെട്ടല്‍ മാറാതെ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍.കഴിഞ്ഞ ദിവസങ്ങളില്‍ ഡിസിസി ആസ്ഥാനത്ത് സജീവ സാനിധ്യമായ പ്രവാസി കോണ്‍ഗ്രസ് നേതാവിന്റെ ചുവടുമാറ്റം കോണ്‍ഗ്രസ് ക്യാമ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനായ ഇയാള്‍ പാര്‍ട്ടിയുടെയും, പോഷക സംഘടനകളുടെയും പ്രാധനപ്പെട്ട’ഫണ്ടര്‍’ കൂടിയാണ്.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനുമായി ഹൃദയ ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടിവി വിതരണ പരിപാടിയിലും പങ്കെടുത്തിരുന്നു. ടിവികള്‍ വാങ്ങി നല്‍കിയതും വില്‍സണ്‍ വലിയകാലയാണ്.ജില്ലാ പ്രസിഡന്റായി എം.ജി കണ്ണന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വേദിയിലെ സജീവ സാനിധ്യമായിരുന്നു ഇദ്ദേഹം.

പ്രഥമ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളും, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമുള്‍പ്പടെ സദസ്സില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഈ പ്രവാസി നേതാവിന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിച്ച അതിരുവിട്ട സ്നേഹം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടവരുത്തീയിരുന്നു.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയില്‍ എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് കുര്യനില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്.ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും ചടങ്ങില്‍ പങ്കെടുത്തു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂരില്‍ സ്വകാര്യ സ്‌കൂളുകള്‍ രക്ഷിതാക്കളെ പിഴിയുന്നു: ഓണ്‍ലൈന്‍ പഠനത്തിന് ചെലവുണ്ടെന്ന്

അടൂരിലെ ദേശസാല്‍കൃതബാങ്കുള്‍ ക്ഷീരകര്‍ഷകര്‍ക്ക് പശു കിസാന്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ നല്‍കുന്നില്ല. കാനറാബാങ്ക്, എസ്.ബി.ഐ. ലോണിന്റെ നൂലാമാലകള്‍ പറഞ്ഞ് കര്‍ഷകരെ പിന്‍തിരിപ്പിക്കുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ