അടൂരിലെ ദേശസാല്‍കൃതബാങ്കുള്‍ ക്ഷീരകര്‍ഷകര്‍ക്ക് പശു കിസാന്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ നല്‍കുന്നില്ല. കാനറാബാങ്ക്, എസ്.ബി.ഐ. ലോണിന്റെ നൂലാമാലകള്‍ പറഞ്ഞ് കര്‍ഷകരെ പിന്‍തിരിപ്പിക്കുന്നു
അടൂര്‍ : കന്നുകാലി ഉടമകള്‍ക്കുള്ള പശുകിസാന്‍ക്രെഡിറ്റ് കാര്‍ഡ് (pkcc) പ്രകാരമുള്ള ലോണ്‍ ബാങ്ക് അധികൃതര്‍ നല്‍കുന്നില്ലെന്ന് പരാതി. കേന്ദ്രത്തിന്റെ കോവിഡ് കാര്‍ഷിക പാക്കേജില്‍ ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ‘കൗ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്’. നാല്ശതമാനം പലിശനിരക്കില്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപവരെ വായ്പ വായ്പ നിലവില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ്പ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നു.
ഒരുലക്ഷത്തി അറുപതിനായിരം രൂപവരെ ഒരു ഈടും നല്‍കാതെയാണ് ബാങ്കുകാര്‍ ലോണ്‍ അനുവദില്‍ നല്‍കേണ്ടത്. ഇതുകാരണം അടൂരിലെ മിക്കബാങ്കുകാരും ക്ഷീരകര്‍ഷകര്‍ക്ക് ലോണ്‍ നല്‍കാതിരിക്കാന്‍ നൂലാമാലകള്‍ പറയുകയാണ്.
പ്രധാനമായും അടൂരിലെ കാനറാബ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീണ്‍ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ലോണ്‍ നല്‍കാത്തത്. എന്നാല്‍ ഗ്രാമീണ്‍ ബാങ്ക് കുറച്ച് ക്ഷീരകര്‍ഷകര്‍ക്ക് ലോണ്‍ നല്‍കിയതായും പറയുന്നുണ്ട്. ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആപ്ലിക്കേഷന്‍ഫോം, ഇത് സംബന്ധിച്ച് അടൂരിലെ ക്ഷീരകര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ബാങ്കുകളുടെ ഹെഡ് ഓഫീസുകളിലും വരുദിനങ്ങളില്‍ പരാതി നല്‍കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
Your comment?