അടൂരില്‍ സ്വകാര്യ സ്‌കൂളുകള്‍ രക്ഷിതാക്കളെ പിഴിയുന്നു: ഓണ്‍ലൈന്‍ പഠനത്തിന് ചെലവുണ്ടെന്ന്
അടൂര്‍ : അടൂരില്‍ സ്വകാര്യ സ്‌കൂളുകള്‍ നടത്തുന്ന ഫീസ് കൊള്ള കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍ പറത്തുന്നു. ഒട്ടുമിക്ക എല്ലാ സ്വകാര്യ സ്‌കൂളുകളും വന്‍ തുക ഫീസ് ഇനത്തില്‍ അടപ്പിക്കുകയാണ്.
ഈ വര്‍ഷം എല്‍കെജി മുതല്‍ നാലു വരെയുള്ള ക്ലാസുകളിലേക്ക് അധ്യയനം നടക്കുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശനം നടത്താന്‍ അനുവദിച്ചിട്ടുണ്ട്. മറ്റ് ക്ലാസുകളിലേക്ക് ഓണ്‍ലൈനായും ക്ലാസ് നടത്താം. പ്രവേശനം നടത്തുന്നവര്‍ ഡൊണേഷന്‍, ഫീസ് എന്നിവ വാങ്ങരുത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിന് സ്‌കൂളുകാര്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു കുറുക്കു വഴിയാണ്. എല്‍കെജിയിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകം, മറ്റ് സാമഗ്രികള്‍ എന്നിവ നല്‍കും. അതിന് വിപണിയില്‍ ഉള്ളതിന്റെ ഇരട്ടി വില ഈടാക്കും. കുരുന്നു കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടക്കില്ല. പിന്നെന്തിന് പുസ്തകം, സ്‌കൂളില്‍ ചെല്ലാത്തവര്‍ക്ക് എന്തിന് യൂണിഫോം എന്നൊക്കെ ചോദിച്ചാല്‍ അതിനും തൊടുന്യായങ്ങള്‍ നിരത്തും.
Your comment?