ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

Editor

അടൂര്‍: തമിഴ്നാട്ടില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുമല പ്ലാവേലില്‍ ചേറക്കോട് പുത്തന്‍വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മായസ(28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം.
തമിഴ്നാട്ടില്‍ തഞ്ചാവൂരില്‍ വീട്ടുജോലിക്കാരിയായിരുന്ന മേരി
കഴിഞ്ഞ 27 നാണ് നാട്ടിലെത്തിയത്. അന്നു മുതല്‍ ഹോം ക്വാറന്റീനിലായിരുന്നു.

ഇന്ന് ഉച്ചയോടെ തമിഴ്നാട്ടില്‍ നിന്ന് ഒരാള്‍ മേരിയുടെ ഭര്‍ത്താവ് സുഭാഷിനെ ഫോണില്‍ വിളിച്ച് തന്റെ ഭാര്യ ഇപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട് പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ആരാണ് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അത് പിന്നെ പറയാം എന്നാണ് അറിയിച്ചത്. സുഭാഷ് ഓടി വീട്ടിലെത്തുമ്പോള്‍ അടുക്കളയില്‍ ഭാര്യ തൂങ്ങി നില്‍ക്കുന്നതായി കാണപ്പെടുകയായിരുന്നു. കെട്ട് അറുത്തിട്ട സമയം ജീവനില്ലെന്ന് മനസിലാക്കി പൊലീസില്‍ വിവരം അറിയിച്ചു. അടൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാര്‍ ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന നഴ്സിങ് ട്യൂട്ടര്‍ മരിച്ചു

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ പാഞ്ഞു കയറി ലോട്ടറി കടച്ചവടം നടത്തുന്ന വികലാംഗന്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ