അടൂര്‍: എം.സി റോഡില്‍ കിളിവയല്‍ ജങ്ഷന് സമീപം കാര്‍ ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന നഴ്സിങ് ട്യൂട്ടര്‍ മരിച്ചു. പുതുശേരിഭാഗം ലക്ഷ്മിനിവാസില്‍ അജയകുമാറിന്റെ ഭാര്യ ആര്‍. നിഷ (36)യാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോട്ടമുകളില്‍ പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത് പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പുറത്ത് ഇറങ്ങിയെങ്കിലും നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് തിരികെ കയറി ഓടിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ജനക്കൂട്ടം കൈയേറ്റം ചെയ്യുമെന്ന് ഭയന്നാണ് താന്‍ അങ്ങനെ ചെയ്തത് എന്ന് ഡ്രൈവര്‍ പറഞ്ഞു. ഏനാത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ്ങ് ട്യൂട്ടറാണ് നിഷ.
മക്കള്‍: സൂര്യദേവ് ,സൗരവ്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?