തിരുവനന്തപുരം: നഗരത്തില്‍ സമ്പര്‍ക്കം മൂലം ശനിയാഴ്ച നാല് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി തിരുവനന്തപുരം നഗരസഭ. പാളയം മത്സ്യ മാര്‍ക്കറ്റിന് പിറകില്‍ താമസിച്ചിരുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ചെയ്യുന്ന ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരത്തിലെ കണ്ടെയ്‌മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിര്‍ത്തി വയ്ക്കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു.
നഗരത്തിലെ മറ്റ് പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓണ്‍ ഡെലിവറിയും അനുവദിക്കില്ല. ഭക്ഷണ വിതരണം നടത്തുന്നവര്‍ വീടുകളില്‍ കയറാന്‍ പാടില്ല. വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാര്‍ പ്രത്യേകം സൗകര്യം ഒരുക്കണം. പൂന്തുറ മേഖലയില്‍ സമ്പര്‍ക്കം മൂലം രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൂന്തുറ ഹെല്‍ത്ത് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മേയര്‍ അറിയിച്ചു.
Your comment?