5:32 pm - Thursday November 23, 1511

തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Editor

തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂര്‍ണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രം ഏര്‍പ്പെടുത്തും. സിറ്റി, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, തിരു.സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സാറ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് 19 :തിരുവനന്തപുരത്ത് സമ്പര്‍ക്ക വ്യാപനം കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട 26

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ